ചിരിവിരുന്നൊരുക്കാൻ മാത്യു തോമസും കൂട്ടരും: 'പ്രകാശൻ പറക്കട്ടെ' ജൂൺ 17 ന്

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്

Update: 2022-05-08 14:34 GMT
Editor : afsal137 | By : Web Desk

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ് ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രകാശൻ പറക്കട്ടെ'. ജൂൺ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്.

പുതുമുഖ താരം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പൈ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടൻ ശ്രീജിത്ത് രവിയുടെ മകൻ മാസ്റ്റർ ഋതുൺ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ധ്യാൻ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

Advertising
Advertising

ഹിറ്റ് മേക്കേഴ്‌സ് എന്റർടൈയ്‌മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ്, എന്നീ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മനു മഞ്ജിത്തിന്റെയും, ബി.കെ ഹരി നാരായണന്റെയും വരികൾക്ക് ഷാൻ റഹ്‌മാൻ സംഗീതം നൽകിയിരിക്കുന്നത്.

ഛായാഗ്രഹണം- ഗുരുപ്രസാദ്, എഡിറ്റർ -രതിൻ രാധാകൃഷ്ണൻ, സൗണ്ട് -ഷെഫിൻ മായൻ , കല -ഷാജി മുകുന്ദ്, ചമയം -വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി എസ്, സ്റ്റിൽസ് -ഷിജിൻ രാജ് പി, പരസ്യകല -മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ -ദിനിൽ ബാബു, നിർമ്മാണ നിർവ്വഹണം -സജീവ് ചന്തിരൂർ,. പി ആർ ഒ -മഞ്ജു ഗോപിനാഥ്

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News