ലൊക്കേഷനിലേക്ക് മമ്മൂട്ടിയുടെ മാസ് എൻട്രി; ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ ജോയിൻ ചെയ്ത് താരം

'ആറാട്ടി'ന് ശേഷം ഉദയകൃഷ്ണ- ബി ഉണ്ണികൃഷ്ണൻ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.

Update: 2022-07-18 17:18 GMT
Editor : abs | By : Web Desk

ഇനിയും പേരിട്ടിട്ടില്ലാത്ത ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ലൊക്കേഷനിലേക്ക് താരം വരുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിൽ പൊലീസുകാരനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. 'ആറാട്ടി'ന് ശേഷം ഉദയകൃഷ്ണ- ബി ഉണ്ണികൃഷ്ണൻ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.

Advertising
Advertising

ചിത്രം ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് എന്ന് ബി ഉണ്ണികൃഷ്ണൻ നേരത്തെ നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി തെന്നിന്ത്യയിലെ തന്നെ മുൻനിര നായികമാർ വരുന്നതായും സൂചനയുണ്ട്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോൾ എന്നിവർ മമ്മൂട്ടിക്കൊപ്പം ലീഡ് റോളുകൾ കൈകാര്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഫൈസ് സിദ്ദിഖ് ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിങ് മനോജ്, കലാസംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺവർമ, ചമയം ജിതേഷ് പൊയ്യ, നിർമാണ നിർവഹണം അരോമ മോഹൻ. കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന സിനിമയുടെ നിർമ്മാണം ആർ ഡി ഇല്യൂമിനേഷന്‍സ് ആണ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News