'വെള്ളരിക്കാപട്ടണ'ത്തിൽ സ്ഥാനാർത്ഥി മഞ്ജുവാര്യർ

മഞ്ജു വാര്യരും സൗബിനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഫുൾ ഓൺ സ്റ്റുഡിയോസാണ് നിർമിക്കുന്നത്.

Update: 2021-12-15 16:10 GMT
Editor : abs | By : Web Desk
Advertising

മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെളളരിക്കാപട്ടണം എന്ന ചിത്രത്തിൽ സ്ഥാനാർത്ഥിയായി മഞ്ജു വാര്യർ. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുത്. ചക്കരക്കുടം ഗ്രാമ പഞ്ചായത്തിൽ പത്താം വാർഡിൽ മത്സരിക്കുന്ന സുനന്ദയായാണ് താരം പോസ്റ്ററിലുള്ളത്.

മഞ്ജു വാര്യരും സൗബിനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഫുൾ ഓൺ സ്റ്റുഡിയോസാണ് നിർമിക്കുന്നത്. മാധ്യമ പ്രവർത്തകനായ ശരത് കൃഷ്ണയും സംവിധായകനും ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു.

സലിംകുമാർ, സുരേഷ്‌കൃഷ്ണ ,കൃഷ്ണശങ്കർ, ശബരീഷ് വർമ, ഇടവേള ബാബു, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, വീണനായർ, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാർ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഗൗതം ശങ്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് അപ്പുഭട്ടതിരിയും അർജുൻ ബെന്നും ചേർന്ന് നിർവഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. എ.ആർ.റഹ്‌മാനോടൊപ്പം പ്രവർത്തിക്കുന്ന സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News