ഓണം സിനിമകളിൽ മാസ്സ് യൂത്ത് പടം; മേനേ പ്യാർ കിയ

മികച്ച ഒരു തിയേറ്റർ അനുഭവം നൽകുന്ന ഒരു രസകരമായ റൊമാന്റിക് കോമഡി ചിത്രം ആണ് 'മേനേ പ്യാർ കിയ

Update: 2025-08-30 10:19 GMT
Editor : geethu | Byline : Web Desk

പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന സിനിമയാണ് 'മേനേ പ്യാർ കിയ'. പ്രണയത്തിന് ഭാഷയുടെ വേലിപ്പടർപ്പുകൾ ഇല്ല എന്ന് ചിത്രം പഠിപ്പിക്കുകയാണ്. മികച്ച ഒരു തിയേറ്റർ അനുഭവം നൽകുന്ന ഒരു രസകരമായ റൊമാന്റിക് കോമഡി ചിത്രം ആണ് 'മേനേ പ്യാർ കിയ'. മലയാള സിനിമയിൽ നിരവധി ചിത്രങ്ങളിൽ തമിഴ് ഭാഷയും പ്രണയവും വിഷയമായി വന്നിട്ടുണ്ട്. എന്നാൽ കോളേജ് കാലഘട്ടവും പ്രണയവും ജീവിതത്തിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന നായികയുടെ കഥയും മലയാളത്തിൽ വന്നിട്ടില്ല. എല്ലാത്തിൽ നിന്നും മാറി നിൽക്കുന്ന നായികയുടെ മുന്നിൽ നായകന്റെ എൻട്രിയോടെ സിനിമ മാറുകയാണ്. നായികയുടെ കൂടെ നിന്ന് അവർക്ക് വേണ്ട കാര്യങ്ങളെല്ലാം നായകൻ ചെയ്തു കൊടുക്കുന്നു. നായികയുടെ വീട്ടിൽ വിഷയം അറിയുന്ന രണ്ടാം പകുതിയോടെ സിനിമ പാടെ മാറിമറിയുകയാണ്. തന്റെ പ്രണയത്തെ രക്ഷിക്കാനായി പോകുന്ന ആര്യനും അവന് അവിടെ നേരിടേണ്ടിവരുന്ന വെല്ലുവിളികളുമാണ് സിനിമയുടെ രണ്ടാം പകുതി. അവിചാരിതമായി സുഹൃത്തുക്കൾക്കൊപ്പം ഒരിക്കലും പ്രതീക്ഷിക്കാത്ത ആക്ഷൻ രംഗങ്ങളിലേക്ക് എത്തുന്നു. ഒരു കാമിയോ റോൾ കൂടെ വരുന്നതോടെ സിനിമ വേറൊരു തലത്തിലേക്ക് മാറുകയാണ്.

ഫാമിലി പ്രേക്ഷകർക്കും യുവത്വത്തിനും ഒരുപോലെ ഇഷ്ടമാകുന്ന സിനിമയാണ് "മേനേ പ്യാർ കിയ ". ഈ ഓണത്തിന് പ്രേക്ഷകർക്ക് ലഭിക്കുന്ന വിഷ്വൽ ട്രീറ്റ് തന്നെയാണ് ചിത്രം. ഹൃദു ഹറൂണിന്റെ ആര്യനും, പ്രീതിയുടെ നിതിയുമെല്ലാം ജീവിച്ചു. അത് പോലെ അസ്‌കർ അലി, മിധൂട്ടി, അർജു എല്ലാം നന്നായി ചെയ്തു ഇവരോടൊപ്പം ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന, ജീവിൻ റെക്സ,ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News