പഠനമികവിന് മധുരപ്പതക്കം; 10, +2 പരീക്ഷകളിലെ മിടുക്കരെ തേടി മീഡിയവൺ എ പ്ലസ് മുദ്ര ​ഐഐടിഎസ് എക്സ്പോ

പത്താംക്ലാസ് പരീക്ഷയിൽ 8 എപ്ലസോ മുകളിലോ, +2 വിന് 80 ശതമാനമോ മുകളിലോ നേടിയവർക്ക് എ പ്ലസ് മുദ്രയിലേക്ക് രജിസ്റ്റർ ചെയ്യാം.

Update: 2025-05-20 13:03 GMT
Editor : geethu | Byline : Web Desk

കോഴിക്കോട്: പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളിലെ നേട്ടം ആഘോഷിക്കാൻ ഇരട്ടി മധുരവുമായി മീഡിയവണും. ഇത്തവണത്തെ എസ്എസ്എൽ പരീക്ഷയിൽ 8 എ പ്ലസോ മുകളിലോ മാർക്ക് നേടിയവർക്കും പ്ലസ് ടു പരീക്ഷയിൽ 80 ശതമാനമോ മുകളിലോ മാർക്ക് നേടിയവർക്കും മീഡിയവൺ എ പ്ലസ് മുദ്ര പുരസ്കാരവും സർട്ടിഫിക്കറ്റും നൽകുന്നു.

വിദ്യാർഥികളുടെ കഴിവുകൾ, അഭിരുചികൾ, ഭാവി സ്വപ്നങ്ങൾ എന്നിവ ആഘോഷിക്കുന്ന വേദി കൂടിയാണ് മീഡിയവൺ എ പ്ലസ് മുദ്ര. വിദ്യാർഥികൾക്ക് പ്രചോദനമാകാനും അവരെ നയിക്കുന്ന അധ്യാപകർക്കും കുടുംബങ്ങൾക്കും അം​ഗീകാരം നൽകുക എന്ന ലക്ഷ്യത്തോടു കൂടിയാണ് എപ്ലസ് മുദ്ര സംഘടിപ്പിക്കുന്നത്. വിദ്യാർഥികളുടെ ഓരോ ചെറിയ വിജയവും ഭാവിയിലേക്കുള്ള ഊർജമാക്കുകയാണ് മീഡിയവൺ എപ്ലസ് മുദ്രയിലൂടെ.

Advertising
Advertising

കേരള, സിബിഎസ്ഇ, ഐസിഎസ്ഇ ബോർഡുകൾ നടത്തിയ പരീക്ഷകളിൽ മികച്ച വിജയം നേടിയ മിടുക്കർക്ക് അപേക്ഷിക്കാം.

മെയ് 28, 29 തീയതികളിൽ കൊച്ചി ഉദ്യാൻ ഹാങ്ഔട്ടിലും, മെയ് 31 ജൂൺ 1 തീയതികളിൽ കോട്ടയം ​ഗ്രാൻഡ് അറീനയിലും ജൂൺ 03, 04 തീയതികളിൽ കോഴിക്കോട് അസ്പിയൻ കോർട്ടിയാർഡിലും നടക്കുന്ന മീഡിയവൺ എ പ്ലസ് മുദ്ര ഇത്തവണ ഐഐടിഎസ് വിദ്യാഭ്യാസ എക്സ്പോയുമായി സഹകരിച്ചാണ് നടക്കുന്നത്. എ പ്ലസ് മുദ്രയിൽ പങ്കെടുക്കുന്നവർക്ക് എക്സ്പോയുടെയും ഭാ​ഗമാകാം.

അവസരങ്ങളുടെ വാതിൽ തുറന്ന് എക്സ്പോ

100-ൽ പരം കൊളജുകൾ പങ്കെടുക്കുന്ന എക്സ്പോ യുജി, പിജി, വിദേശ വിദ്യാഭ്യാസം എന്നിവയിൽ വിദ്യാർഥികൾക്ക് വലിയ അവസരങ്ങളാണ് തുറക്കുന്നത്. മാത്രമല്ല, എക്സ്പോയിൽ പങ്കെടുക്കുന്ന മിടുക്കർക്ക് സ്കിലാപ്പിന്റെ (Skillapp) 10,000 രൂപ ചെലവ് വിവിധ കോഴ്സുകൾ പഠിക്കാനുള്ള ​ഗിഫ്റ്റ് വൗച്ചർ സൗജന്യമായി ലഭിക്കും. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കോളർഷിപ്പോടെ പഠിക്കാൻ സ്കോളർഷിപ്പ് പരീക്ഷകളും എക്സ്പോയിൽ സംഘടിപ്പിക്കും. ലക്കി ഡ്രോയിലൂടെ 10 ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നത് ടാബ്‌‌ലെറ്റുകളാണ്.

പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളിലെ വിജയികൾക്കായി നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ അനുമോദനത്തിൽ പങ്കെടുക്കാനായി ഇപ്പോൾ തന്നെ mudra.mediaoneonline.com എന്ന വെബ്സൈറ്റിൽ ലോ​ഗിൻ ചെയ്യൂ. അല്ലെങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്യൂ.  

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News