അമേരിക്കൻ സൂപ്പർ ഹീറോ ആവാൻ 'മിന്നൽ മുരളി'; ഗ്രേറ്റ് ഖലിയുടെ സൂപ്പർഹീറോ ടെസ്റ്റ്

24ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും 'മിന്നൽ മുരളി' റിലീസ് ചെയ്യും.

Update: 2021-12-19 10:47 GMT
Editor : abs | By : Web Desk

'മിന്നൽ മുരളി'യുടെ പ്രമോഷന്റെ ഭാഗമായി പുതിയ വീഡിയോ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്സ്. ടൊവിനോയുടെ കഥാപാത്രമായ 'മിന്നൽ മുരളി'യെ ഗുസ്തി താരം 'ദ ഗ്രേറ്റ് ഖലി സൂപ്പർഹീറോ ടെസ്റ്റ് നടത്തുന്ന വിഡിയോയാണ് യൂട്യൂബിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്സൺ എന്ന യുവാവിന്റെ കഥയാണ് 'മിന്നൽ മുരളി'. 'ഗോദ'യ്ക്കു ശേഷം ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ സംവിധാനം ചെയ്ത സിനിമ മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് റിലീസിനെത്തുന്നത്.

Full View

അതേസമയം മിന്നൽ മുരളിയുടെ വേൾഡ് പ്രിമിയർ മുംബൈയിൽ നടന്നു. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായിട്ടായിരുന്നു പ്രത്യേക പ്രദർശനം. മലയാളത്തിന്റെ അഭിമാന ചിത്രമെന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിപ്രായങ്ങൾ.

Advertising
Advertising

24ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും 'മിന്നൽ മുരളി' റിലീസ് ചെയ്യും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമാണം. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് രചന. സമീർ താഹിറാണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്‌മാൻ.

ടെസ്റ്റിന് പോകാൻ തയ്യാറാകുന്ന മിന്നൽ മുരളിയുടെ മറ്റൊരു വീഡിയോ ഇന്നലെ നെറ്റ്ഫ്‌ളിക്സ് പുറത്തുവിട്ടിരുന്നു.

Full View

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News