തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യൻ ചിത്രം "മിറൈ" കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്; ചിത്രം സെപ്റ്റംബർ 12 റിലീസ്

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ടീസർ സൂചന നൽകിയിരുന്നു

Update: 2025-08-27 15:06 GMT

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറൈ" കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ്. 2025 സെപ്റ്റംബർ 12 നു ചിത്രം വമ്പൻ റിലീസായി ശ്രീ ഗോകുലം മൂവീസ് കേരളത്തിൽ വിതരണം ചെയ്യും. ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ തേജ സജ്ജ നായകനായി എത്തുകയാണ്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റിതിക നായക് ആണ് ചിത്രത്തിലെ നായിക. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ.

Advertising
Advertising

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ടീസർ സൂചന നൽകിയിരുന്നു. ഒരു സൂപ്പർ യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തിൽ വേഷമിടുന്നത്. ആക്ഷൻ, ത്രിൽ, പ്രണയം, ഫാന്റസി ഘടകങ്ങൾ, മിത്ത് എന്നിവയെലാം കോർത്തിണക്കിയ ഒരു പാൻ ഇന്ത്യൻ ദൃശ്യാനുഭവമായിരിക്കും ചിത്രമെന്ന് ടീസർ കാണിച്ചു തരുന്നുണ്ട്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ രാജ്യവ്യാപകമായി മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആഗോള നിർമ്മാണ നിലവാരവുമായി ചേർന്ന് നിൽക്കുന്ന ഒരു പ്രോജക്റ്റിനെ സൂചിപ്പിക്കുന്ന, അതിശയകരമായ ദൃശ്യങ്ങളും സിനിമാറ്റിക് സ്കെയിലും ആണ് ഇതിന്റെ ടീസർ സമ്മാനിച്ചത്. ചിത്രത്തിലെ "വൈബ് ഉണ്ട് ബേബി" എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

സെപ്റ്റംബർ 12 ന് 8 വ്യത്യസ്ത ഭാഷകളിൽ 2D, 3D ഫോർമാറ്റുകളിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കാർത്തിക് ഘട്ടമനേനിയുടെ സംവിധാനത്തിൽ ഒരു വമ്പൻ സിനിമാനുഭവമായി ആണ് "മിറൈ" ഒരുങ്ങുന്നത്. സംവിധായകൻ തന്നെ രചിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചതും അദ്ദേഹം തന്നെയാണ്. ചിത്രത്തിന്റെ രചനയിലും സംഭാഷണത്തിലും സംവിധായകനൊപ്പം മണിബാബു കരണവും പങ്കാളിയാണ്. .

സംവിധാനം, തിരക്കഥ: കാർത്തിക് ഘട്ടമനേനി, നിർമ്മാതാക്കൾ: ടിജി വിശ്വ പ്രസാദ് & കൃതി പ്രസാദ്, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി, സഹനിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, ചീഫ് കോ-ഓർഡിനേറ്റർ: മേഘശ്യാം, ഛായാഗ്രഹണം: കാർത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, പിആർഒ: ശബരി

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News