'വിവാഹം കണക്ക് പറയുന്ന കച്ചവടമല്ല'; സ്ത്രീധനത്തിനെതിരായ ബോധവത്കരണ ക്യാംപയിനുമായി മോഹന്‍ലാല്‍

റിലീസിനായി കാത്തിരിക്കുന്ന ആറാട്ട് എന്ന തന്‍റെ പുതിയ ചിത്രത്തിലെ ഒരു രംഗത്തിനൊപ്പമാണ് മോഹന്‍ലാലിന്‍റെ സോഷ്യല്‍ മീഡിയ ക്യാംപയിന്‍

Update: 2021-06-26 13:23 GMT
Editor : Roshin | By : Web Desk

സ്ത്രീധനത്തെച്ചൊല്ലിയുള്ള യുവതികളുടെ‌ ആത്മഹത്യകള്‍ ചര്‍ച്ചയാകുമ്പോള്‍ സ്ത്രീധനത്തിനെതിരായ ബോധവത്കരണ ക്യാംപയിനുമായി മോഹന്‍ലാല്‍. റിലീസിനായി കാത്തിരിക്കുന്ന ആറാട്ട് എന്ന തന്‍റെ പുതിയ ചിത്രത്തിലെ ഒരു രംഗത്തിനൊപ്പമാണ് മോഹന്‍ലാലിന്‍റെ സോഷ്യല്‍ മീഡിയ ക്യാംപയിന്‍.

''മക്കളേ നിങ്ങള്‍ വിഷമിക്കേണ്ട കേട്ടോ. നിങ്ങടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണനുണ്ട്. നിങ്ങള്‍ ഈ മെമ്പര്‍മാരോട് പറഞ്ഞോ, നിങ്ങള്‍ക്ക് കല്യാണം വേണ്ട, പഠിപ്പ് മുഴുമിക്കണം, സ്വന്തം കാലില്‍ നില്‍ക്കണം എന്നൊക്കെ. അപ്രീസിയേഷന്‍ ആണ് കേട്ടോ. പെണ്ണുങ്ങള്‍ക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം. സ്വയംപര്യാപ്‍തതയാണ് വേണ്ടത്. അതാണ് പൊളിറ്റിക്കലി കറക്റ്റ്". രംഗത്തില്‍ മോഹന്‍ലാല്‍ കഥാപാത്രമായ നെയ്യാറ്റിന്‍കര ഗോപന്‍ പറയുന്നു.

Advertising
Advertising

തുല്യതയുള്ള രണ്ടുപേരുടെ പരസ്‍പര ബഹുമാനത്തിലും സ്‍നേഹത്തിലും നിലനില്‍ക്കുന്ന സഹവര്‍ത്തിത്വമാണ് വിവാഹം. അത് കണക്ക് പറയുന്ന കച്ചവടമല്ല. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്. എന്ന് മോഹന്‍ലാല്‍ പറയുന്നതും വീഡിയോയില്‍ ടെയില്‍ എന്‍റായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബി ഉണ്ണികൃഷ്ണനാണ് ആറാട്ടിന്‍റെ സംവിധായകന്‍. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.

Full View

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News