രജനികാന്ത്, കമൽഹാസൻ, സൂര്യ....; നാളെ നടക്കുന്ന നയൻതാര-വിഘ്‌നേഷ് ശിവൻ വിവാഹത്തിൽ പ്രമുഖരെത്തും

ഇരുവരുടെയും വിവാഹ ചടങ്ങുകൾ സംവിധായകൻ ഗൗതം മേനോൻ ചിത്രീകരിക്കുമെന്നും ഒടിടി പ്ലാറ്റ്‌ഫോമിന് വൻവിലക്ക് നൽകുമെന്നും വാർത്തയുണ്ട്

Update: 2022-06-08 05:35 GMT

നടി നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിൽ പ്രമുഖർ പങ്കെടുക്കുമെന്ന് വാർത്ത. രജനികാന്ത്, കമൽഹാസൻ, സൂര്യ, ചിരഞ്ജീവി, സൂര്യ, അജിത്ത്, കാർത്തി, വിജയ് സേതുപതി, സാമന്ത റൂഥ് പ്രഭു തുടങ്ങിയവർ ചടങ്ങിനെത്തുമെന്നാണ് വാർത്ത. നാളെ നടക്കുന്ന വിവാഹ ചടങ്ങിന്റെ വിശദാംശങ്ങൾ 'കാത്തുവാക്കുള രണ്ടു കാതൽ' ഡയറക്ടർ കൂടിയായ വിഘ്‌നേഷ് ശിവൻ ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കുവെച്ചു. നേരത്തെ തിരുപ്പതി വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന വിവാഹം യാത്രസൗകര്യം പരിഗണിച്ച് മഹാബലിപുരത്തേക്ക് മാറ്റുകയായിരുന്നുവെന്ന്‌ വിഘ്‌നേഷ് ശിവൻ പറഞ്ഞു. ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കല്യാണ ചടങ്ങുകൾക്ക് ശേഷം ഉച്ചക്ക് ചിത്രങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കുമെന്നും ജൂൺ 11ന് നയൻതാരയോടൊപ്പം താൻ മാധ്യമങ്ങളെ കാണുമെന്നും വരനായ വിഘ്‌നേഷ് വ്യക്തമാക്കി.

Advertising
Advertising


ഇരുവരുടെയും വിവാഹ ചടങ്ങുകൾ സംവിധായകൻ ഗൗതം മേനോൻ ചിത്രീകരിക്കുമെന്നും ഒടിടി പ്ലാറ്റ്‌ഫോമിന് വൻവിലക്ക് നൽകുമെന്നും വാർത്തയുണ്ട്. ഡോക്യൂമെൻററിയായി തയാറക്കുന്ന ചടങ്ങ് നെറ്റ്ഫ്‌ളിക്‌സിൽ പ്രീമിയർ ചെയ്യുമെന്നും വിവരമുണ്ട്. അതിനിടെ ഇരുവരും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഉദയനിധി സ്റ്റാലിൻ എം.എൽ.എയും ഒപ്പമുണ്ടായിരുന്നു. നേരത്തെ വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഡിജിറ്റൽ ക്ഷണക്കത്ത് പിങ്ക് വില്ല സൗത്താണ് പുറത്തുവിട്ടത്. നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരുന്നത്. സിനിമകളുടെ ടൈറ്റിൽ പോലെ മോഷൻ പോസ്റ്ററായാണ് ക്ഷണക്കത്ത് പുറത്തുവന്നത്.



2015ൽ നാനും റൗഡി താൻ എന്ന സിനിമയിൽ പ്രവർത്തിക്കവേയാണ് നയൻ താരയും വിഘ്‌നേഷും പ്രണയത്തിലായത്. 2016ൽ ഒരു അവാർഡ് ദാന ചടങ്ങിൽ വെച്ച് ഇരുവരും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചിരുന്നു. ഓ 2 എന്ന ചിത്രമാണ് തമിഴിൽ നയൻതാരയുടേതായി ഇറങ്ങാനുള്ളത്. മലയാളത്തിൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ഗോൾഡിലും നയൻതാരയാണ് നായിക. അജിത് നായകനാവുന്ന ചിത്രമാണ് വിഘ്‌നേഷ് ശിവൻ ഇനി സംവിധാനം ചെയ്യുക.

Nayanthara and Vighnesh Shivan's wedding will be held tomorrow

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News