'നൈസ് പടം! ഭാവിയിൽ കൾട്ട് സ്റ്റാറ്റസ് ലഭിക്കും'; മൂൺവാക്കിനെ പ്രശംസിച്ച് ​ഗിരീഷ് എ.ഡി.

നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചുറു ചുറുക്കുള്ള ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്

Update: 2025-06-11 05:24 GMT
Editor : geethu | Byline : Web Desk

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് നവാഗതനായ വിനോദ് എ.കെ. സംവിധാനം ചെയ്ത പുതിയ ചിത്രം മൂൺവാക്കിനെ പ്രശംസിച്ച് ഗിരീഷ് എ.ഡി. 'നൈസ് പടം! ഭാവിയിൽ കൾട്ട് സ്റ്റാറ്റസ് ലഭിക്കും' എന്നാണ് അദ്ദേഹം സിനിമയെക്കുറിച്ച് പറഞ്ഞത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഗിരീഷ് എ.ഡി.യുടെ പ്രതികരണം. തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു പോലുള്ള സൂപ്പർഹിറ്റുകൾ ഒരുക്കിയ സംവിധായകനാണ് ഗിരീഷ് എ.ഡി.

മാജിക് ഫ്രെയിംസ്, ആമേന്‍ മൂവി മോണാസ്ട്രി, ഫയര്‍ വുഡ് ഷോസ് എന്നീ ബാനറുകളില്‍ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിന്‍ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്തത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂണ്‍വാക്ക് മാജിക് ഫ്രെയിംസ് തന്നെയാണ് വിതരണം ചെയ്തതും. നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചുറു ചുറുക്കുള്ള ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Advertising
Advertising

നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായര്‍, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. മൂണ്‍ വാക്കിന്റെ കഥ, തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ് എ.കെ., മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍, നിതിന്‍ വി നായര്‍, ഛായാഗ്രഹണം: അന്‍സാര്‍ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരണ്‍ ദാസ് എന്നിവര്‍ നിര്‍വഹിക്കുന്നു.

മൂണ്‍വാക്കിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ആര്‍ട്ട്:സാബു മോഹന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍. മേക്കപ്പ്: സജി കൊരട്ടി, സന്തോഷ് വെണ്‍പകല്‍. ആക്ഷന്‍: മാഫിയ ശശി, ഗുരുക്കള്‍, ലൈന്‍ പ്രൊഡ്യൂസര്‍: സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അനൂജ് വാസ്, നവീന്‍ പി തോമസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ്: ഉണ്ണി കെ.ആര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: സുമേഷ് എസ്ജെ., അനൂപ് വാസുദേവ്, കളറിസ്റ്റ്: നന്ദകുമാര്‍, സൗണ്ട് മിക്‌സ്: ഡാന്‍ജോസ്, ഡിഐ: പോയെറ്റിക്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍, ടൈറ്റില്‍ ഗ്രാഫിക്‌സ് : ശരത് വിനു, വിഎഫ്എക്‌സ് : ഡി.ടി.എം., പ്രൊമോ സ്റ്റില്‍സ് മാത്യു മാത്തന്‍, സ്റ്റില്‍സ് ജയപ്രകാശ് അത്തല്ലൂര്‍, ബിജിത്ത് ധര്‍മ്മടം, പബ്ലിസിറ്റി ഡിസൈന്‍സ്: ഓള്‍ഡ് മങ്ക്, ബ്ലൂ ട്രൈബ്, യെല്ലോ ടൂത്ത്‌സ്,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: സിനിമ പ്രാന്തന്‍, അഡ്വെര്‍ടൈസിങ് : ബ്രിങ്‌ഫോര്‍ത്ത്, പിആര്‍ഓ : മഞ്ജു ഗോപിനാഥ്, പ്രതീഷ് ശേഖര്‍.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News