തെലുങ്കിലും തകര്‍ക്കാന്‍ അയ്യപ്പനും കോശിയും; 'ഭീംല നായക്' റിലീസ് തീയതി പുറത്തുവിട്ടു

പവൻ കല്യാൺ അവതരിപ്പിക്കുന്ന ഭീംല നായക് എന്ന കാഥാപാത്രത്തിന്റെ പേര് തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിലും.

Update: 2021-11-16 13:19 GMT
Editor : abs | By : Web Desk

മലയാളത്തിലെ ഹിറ്റ് ചിത്രം അയ്യപ്പനും കോശിയുടെ  തെലുങ്ക് പതിപ്പ് ഭീംല നായക് ജനുവരി 12 ന് തിയേറ്ററുകളിലെത്തും. ചിത്രം തെലുങ്കിലെത്തുമ്പോൾ പവൻ കല്യാണും റാണ ദഗുബാട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പവൻ കല്യാൺ അവതരിപ്പിക്കുന്ന ഭീംല നായക് എന്ന കാഥാപാത്രത്തിന്റെ പേര് തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിലും.

മലയാളത്തിൽ ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മയായി നിത്യ മേനോനും പൃഥ്വിരാജ് അവതരിപ്പിച്ച കോശിയെ റാണ ദഗുബാട്ടിയും അവതരിപ്പിക്കുന്നു. സിത്താര എൻടെർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സാഗർ കെ ചന്ദ്രയാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ത്രിവിക്രമാണ്. രവി.കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. റാം ലക്ഷ്മൺ ആണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി.

അന്തരിച്ച് സംവിധായകൻ സച്ചിയുടെ അവസാന ചിത്രമായിരുന്നു അയ്യപ്പനും കോശിയും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News