'ദ ചോളാസ് ആർ ബാക്ക്'; പൊന്നിയൻ സെൽവൻ 2 റിലീസ് തിയതി പ്രഖ്യാപിച്ചു

നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻ തന്നെയാണ് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചത്

Update: 2022-12-28 12:03 GMT
Editor : abs | By : Web Desk

തമിഴിൽ നിന്നെത്തി വേൾഡ് വൈഡായി ബോക്‌സ് ഓഫീസ് കുലുക്കിയാണ് പൊന്നിയൻ സെൽവൻ എന്ന ചിത്രം കടന്നുപോയത്. മണിരത്‌നം സംവിധാനം ചെയ്ത ചിത്രം നിരൂപക പ്രശംസയും നേടി. വലിയ താരനിരയിൽ പുറത്തുവന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് മുൻപേ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി മൂന്ന് മാസം പിന്നിടുമ്പോൾ രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

Advertising
Advertising

അടുത്ത വർഷം ഏപ്രിൽ 28 ന് പൊന്നിയൻ സെൽവൻ 2 തിയറ്ററിലെത്തും. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻ തന്നെയാണ് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയ വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായി, എന്നിവരുടെ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

കൽക്കിയുടെ നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം പൊന്നിയൻ സെൽവൻ ഒരുക്കിയത്. വലിയ മുതൽമുടക്കിൽ വൻ താരനിര അണിനിരന്ന ചിത്രം തമിഴ്, ഹിന്ദി, കന്നട, മലയാളം, തെലുങ്ക് എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് എത്തിയത്. രണ്ടാം ഭാഗത്തിലേക്കുള്ള വാതിൽ തുറന്നിട്ടാണ് പൊന്നിയൻ സെൽവന്റെ ആദ്യ ഭാഗം അവസാനിച്ചത്. ചിത്രം ആദ്യ രണ്ട് വാരം കൊണ്ടുതന്നെ ആഗോള ബോക്‌സോഫിസിൽ നിന്ന് 400 കോടി എന്നാണ് റിപ്പോർട്ട്

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News