പറഞ്ഞതിലും നേരത്തെ എത്തി 'പുഴു'; ചിത്രം സോണിലിവിൽ സ്ട്രീമിങ് തുടങ്ങി

വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Update: 2022-05-12 12:25 GMT
Editor : abs | By : Web Desk

റത്തീനയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന പുഴു സോണിലിവിൽ സ്ട്രീമിങ് തുടങ്ങി. ഏപ്രിൽ 13 ന് എത്തുമെന്നാണ് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് പുഴു. വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Full View

മമ്മൂട്ടി ഒരു വനിത സംവിധായികയുടെ ചിത്രത്തിൽ അഭിനയിക്കുന്നത് ഇത് ആദ്യമാണ്. 'എല്ലാവരും സംവിധായകരല്ലേ... അവർ സ്ത്രീയാണോ പുരുഷനാണോയെന്നല്ല പ്രശ്‌നം. റത്തീന തന്റെ ഭാഗം മനോഹരമായി തന്നെ ചെയ്തു എന്നാണ് റത്തീനയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.

Advertising
Advertising

'ഉണ്ട'യ്ക്ക് ശേഷം ഹർഷാദ് കഥയെഴുതുന്ന ചിത്രമാണ് 'പുഴു'. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജ് ആണ് നിർമാണം. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും.

https://www.sonyliv.com/movies/puzhu--1000170986?watch=true

സംവിധായിക റത്തീനയുടെ ഫേസ്ബുക്ക് പോസ്റ്റ്

വർഷങ്ങൾക്കു മുൻപ് ഒരു സിനിമ സെറ്റിൽ വച്ച് മമ്മൂക്ക ചോദിച്ചു ,' ജോർജിന്റെ നമ്പറില്ലേ ?എന്ത് ആവശ്യം ഉണ്ടേലും ജോർജ് നോട് പറഞ്ഞാ മതി ' വർഷങ്ങൾക്കിപ്പുറം ഞാൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ പുറത്തിറങ്ങാൻ തയ്യാറെടുക്കുമ്പോ പ്രൊഡ്യൂസറായി തൊട്ടരികിൽ ജോർജേട്ടനും ഉണ്ട് .ഈ സിനിമയിൽ തെളിഞ്ഞു കാണുന്ന ഒരോ പേരും എനിക്ക് വളരെ പ്രിയപ്പെട്ടവരാണ് .ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ പുഴു നിങ്ങളുടേതാകുകയാണ്


Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News