'ലൗ ആക്ഷൻ ഡ്രാമ'യ്ക്ക് ശേഷം നിവിൻ പോളിയും നയൻതാരയും; 'ഡിയർ സ്റ്റുഡന്റ്‌സ്'

നവാഗതരായ സന്ദീപ് കുമാറും ജോർജ് ഫിലിപ്പുമാണ് ഡിയർ സ്റ്റുഡന്റ് സംവിധാനം ചെയ്യുന്നത്

Update: 2022-11-16 05:33 GMT
Editor : abs | By : Web Desk

ബോക്‌സ് ഓഫീസിൽ ചലനമുണ്ടാക്കിയ നിവിൻ പോളി ചിത്രങ്ങളിൽ മുൻപന്തിയിലാണ് ലൗ ആക്ഷൻ ഡ്രാമയുടെ സ്ഥാനം. ധ്യാൻ ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ നവിൻ- നയൻതാര കെമിസ്ട്രിയ്ക്കും കയ്യടി കിട്ടിയിരുന്നു. ഇപ്പോഴിതാ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു എന്നാണ് റിപ്പോർട്ട്. സ്റ്റുഡന്റ്‌സ് എന്ന നിവിൻ പോളി ചിത്രത്തിലാണ് നയൻതാര നായികയായി എത്തുന്നത്.

എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ വന്നിട്ടില്ല. നവാഗതരായ സന്ദീപ് കുമാറും ജോർജ് ഫിലിപ്പുമാണ് ഡിയർ സ്റ്റുഡന്റ് സംവിധാനം ചെയ്യുന്നത്. അതേസമയം, വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന 'താരം' എന്ന ചിത്രത്തിലാണ് നിവിൻ പോളി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Advertising
Advertising

റോഷൻ ആൻഡ്ര്യൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് ആണ് നിവിൻ പോളി നായകനായി ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമാണം. അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവരും നിവിൻ പോളിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

'ഗോൾഡ്' ആണ് നയൻ‌താരയുടേതായി റിലീസിനൊരുങ്ങുന്ന മലയാള സിനിമ. ഓണത്തിന് എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നീണ്ടുപോയതിനാല്‍ റിലീസ് മാറ്റുകയായിരുന്നു. അതേസമയം 'തുറമുഖം', 'ഏഴു കടൽ ഏഴു മലൈ' എന്നീ ചിത്രങ്ങളും നിവിന്റേതായി റിലീസിന് തയ്യാറെടുക്കുകയാണ്. അനുരാജ് മനോഹറിന്റെ 'ശേഖര വർമ്മ രാജാവ്' എന്നീ സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News