'കൂടുമ്പോൾ ഇമ്പമുള്ള കുടുംബത്തോടൊപ്പം'; 'ലൈല' യുടെ സെക്കൻഡ് ലുക്ക് പോസറ്റർ

കോളേജ്‌ വിദ്യാർത്ഥിയായാണ് ആന്റണി വർഗീസ് ചിത്രത്തിലെത്തുന്നത്

Update: 2022-08-17 12:02 GMT
Editor : abs | By : Web Desk

'പൂമരം', 'എല്ലാം ശരിയാകും' എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ.പോൾസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഡോ. പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന കാമ്പസ് ചിത്രമായ 'ലൈല' യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി. ആന്റണി വർഗീസിനെ നായകനാക്കി അഭിഷേക് കെ എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോളേജ്‌ വിദ്യാർത്ഥിയായാണ് ആന്റണി ചിത്രത്തിലെത്തുന്നത്. 

'കൂടുമ്പോൾ ഇമ്പമുള്ള കുടുംബത്തോടൊപ്പം' എന്ന കുറിപ്പിനൊപ്പം ആന്റണി വർഗീസ് പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

Full View

നവാഗതനായ അനുരാജ് ഒ.ബിയാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നത്. ആന്റണിക്കൊപ്പം ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, നന്ദന രാജൻ,ശിവകാമി, ശ്രീജ നായർ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.

ഛായാഗ്രഹണം-ബബ്ലു. സംഗീതം-അങ്കിത്ത് മേനോൻ,എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,പി ആർ ഒ-ശബരി. ചിത്രം ഉടൻ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News