തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമെത്തുന്നത് 'സ്റ്റാര്‍'; ഈ മാസം 29ന് റിലീസ്

പൃഥ്വിരാജ്, ഷീലു എബ്രഹാം, ജോജു ജോർജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിർമിക്കുന്നത്

Update: 2021-10-05 15:44 GMT
Advertising

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രം പ്രഖ്യാപിച്ചു. ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാറാണ് ഇടവേളയ്ക്ക് ശേഷം ആദ്യമെത്തുന്ന ചിത്രം. ഈ മാസം 29നാണ് ചിത്രത്തിന്‍റെ റിലീസ്.

പൃഥ്വിരാജ്, ഷീലു എബ്രഹാം, ജോജു ജോർജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിർമിക്കുന്നത്. സുവിന്‍ എസ് സോമശേഖരനാണ് തിരക്കഥ. എം. ജയചന്ദ്രനും രഞ്ജിൻ രാജും സംഗീത സംവിധാനം നിർവഹിച്ചിച്ചിരിക്കുന്ന സ്റ്റാറിന്റെ പശ്ചാത്തല സംഗീതം വില്യം ഫ്രാൻസിസാണ്. 

സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍, രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവർക്കേ തിയറ്ററുകളില്‍ പ്രവേശനമുള്ളൂ. നിയന്ത്രണങ്ങളുണ്ടെങ്കിലും തിയറ്ററിലിരുന്ന് സിനിമ കാണാമെന്ന ആശ്വാസത്തിലാണ് സിനിമാപ്രേമികള്‍.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News