'ജയ ജയ ജയഹേ പിടിച്ചാലോ?; ചിരിപ്പിച്ച് 'എന്നാലും ന്റെളിയാ' - വീഡിയോ

ബാഷ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'എന്നാലും ന്റെളിയാ'

Update: 2022-12-28 16:38 GMT
Editor : abs | By : Web Desk

സുരാജ് വെഞ്ഞാറമൂടും സിദ്ധീഖും പ്രധാന കഥാപാത്രമായി ബാഷ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് എന്നാലും ന്റെളിയാ. ചിത്രത്തിന്റെ പ്രമോഷൻ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സുരാജും സിദ്ധീഖുമാണ് വീഡിയോയിലുള്ളത്.

ചിത്രത്തിന്റെ പ്രമോഷനു വേണ്ടി ഏത് പാട്ട് വെച്ച് ഡാൻസ് ചെയ്യുമെന്ന് ചിന്തിച്ചിരിക്കുന്ന സുരാജിനെയും സിദ്ധീഖിനെയും വീഡിയോയിൽ കാണാം, ട്രെൻഡിങ് പാട്ടുകളായ ജയജയഹേ, പാലപള്ളി, ദേവദൂതർ പാടി തുടങ്ങിയവ പറ്റുമോ എന്ന് സിദ്ധീഖ് ചോദിക്കുന്നതും രസകരമായി ഇതിന് ആക്ഷനിലൂടെ മറുപടി നൽകുന്ന സുരാജിനെയും വീഡിയോയിൽ കാണാം.

Advertising
Advertising

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം ജനുവരി ആറിനാണ് തിയറ്ററിലെത്തുന്നത്. മിനി സ്‌ക്രീനിലൂടെ സിനിമയിലെത്തിയ ഗായത്രി അരുൺ ആണ് നായികയായി എത്തുന്നത്. പ്രകാശ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാർ അറയ്ക്കലും ചിത്രത്തിന്റെ തിരക്കഥാരചനയിൽ പങ്കാളിയാണ്. എഡിറ്റിംഗ് മനോജ്. ം നിർമിക്കുന്നത്. സന്തോഷ് കൃഷ്ണനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.

സംഗീതം വില്യം ഫ്രാൻസിസ് ഷാൻ റഹ്‌മാൻ. പാർത്ഥൻ ആണ് അസോസിയേറ്റ് ഡയറക്ടർ. സൗണ്ട് ഡിസൈൻ- ശ്രീജേഷ് നായർ, ഗണേഷ് മാരാർ എന്നിവരുമാണ്. ഗാനരചന-ഹരിനാരായണൻ, പ്രൊഡക്ഷൻ ഡിസൈനർ- അജി കുട്ടിയാണി, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, കോസ്റ്റിയൂം- ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്-സജി കാട്ടാക്കട, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ്- ബബിൻ ബാബു, വിഎഫ്എക്സ്- കോക്കനട്ട് ബെഞ്ച്, മാർക്കറ്റിങ്- ബിനു ബ്രിങ് ഫോർത്ത്, പിആർഒ വാഴൂർ ജോസ്, സ്റ്റിൽ- പ്രേംലാൽ, വിതരണം- മാജിക് ഫ്രയിംസ് ഫിലിംസ്, മാർക്കറ്റിങ് ഏജൻസി- ഒബ്‌സ്‌ക്യൂറ, ഡിസൈൻ- ഓൾഡ് മങ്ക് എന്നിവരുമാണ് ചിത്രത്തിന്റെ പ്രവർത്തകർ.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News