കാളയെ തെളിച്ച് നടു റോഡിൽ സൂര്യ; വ്യത്യസ്തമായി പുതുവർഷ ആശംസ നേർന്ന് താരം- വീഡിയോ

ജെല്ലിക്കെട്ട് പശ്ചാത്തലമാക്കിയുള്ള വെട്രിമാരൻ ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്.

Update: 2022-04-15 12:42 GMT
Editor : abs | By : Web Desk

കേരളത്തിലെ വിഷു ആഘോഷ സമയത്ത് തമിഴ്‌നാട്ടിലും പുതുവർഷ ആഘോഷ ദിനമാണ്. ആരാധകർക്ക് പുതുവർഷ ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിലൂടെ നിരവധി താരങ്ങൾ എത്തിയിട്ടുണ്ട്. ആരാധകർക്ക് പുതുവർഷ ആഘേഷം നേർന്നുകൊണ്ടുള്ള നടൻ സൂര്യ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു കാളയെ തെളിച്ച് കൊണ്ട് റോഡിലൂടെ നടക്കുന്നതിനിടയിലാണ് സൂര്യ പുതുവർഷ ആശംസ നേർന്നത്.

ജെല്ലിക്കെട്ട് പശ്ചാത്തലമാക്കിയുള്ള വെട്രിമാരൻ ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കാളയെ തെളിച്ചുകൊണ്ട് സൂര്യ പുതുവർഷ ആശംസകൾ നേർന്നത്.

സി. എസ് ചെല്ലപ്പയുടെ നോവലിനെ ആധാരമാക്കിയാണ് വെട്രിമാരൻ വാടിവാസൽ ഒരുക്കുന്നത്. പൊല്ലാതവൻ, ആടുകളം, വിസാരണൈ, വടചെന്നൈ, അസുരൻ, വിടുതലൈ എന്നീ സിനിമകൾക്ക് ശേഷം വെട്രിമാരൻ ഒരുക്കുന്ന സിനിമ കൂടയാണ് വാടിവാസൽ. എതിർക്കും തുനിന്തവൻ എന്ന പാണ്ഡിരാജ് ചിത്രത്തിലാണ് സൂര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. സൂരറൈ പോട്ര്, ജയ് ഭീം എന്നീ സിനിമകൾ ഒടിടി റിലീസായെത്തി മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News