മോഹൻലാൽ-പൃഥിരാജ് ചിത്രം എമ്പുരാൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പൃഥിരാജിന്റെ മൂന്നാം ചിത്രമായ എമ്പുരാൻ ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്

Update: 2023-11-11 12:57 GMT

സിനിമാ പ്രേമികളും ആരാധകരും ഒരു പോലെ കാത്തിരുന്ന എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഹെലികോപ്റ്ററിന്‌ മുന്നിൽ തോക്കുമായി നിൽക്കുന്ന മോഹൻലാലിനെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുക. ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ പോലെ എമ്പുരാനിലും മോഹൻലാലിന്റെ മുഖം കാണിക്കുന്നില്ല. തികച്ചും വ്യത്യസ്തമായ ഒരു തിയേറ്റർ എക്‌സ്പീരിയൻസ് എമ്പുരാൻ സമ്മാനിക്കുമെന്നാണ് പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്.

Full View

പൃഥിരാജിന്റെ മൂന്നാം ചിത്രമായ എമ്പുരാൻ ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് മലയാളത്തിൽ നിർമിക്കുന്ന ആദ്യ ചിത്രം കൂടിയാണ് എമ്പുരാൻ. പൃഥിരാജിന്റെ ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാനും മുരളിഗോപിയാണ് തിരകഥയൊരുക്കിയത്.

Advertising
Advertising

 

കഴിഞ്ഞ ഒക്ടോബർ 5ന് ഡൽഹിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഡൽഹി ഫരീദാബാദ് എന്നീവിടങ്ങളിലെ ചിത്രീകരണത്തിന് ശേഷം ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിട്ടുണ്ട്. അതേസമയം കൊച്ചിയിൽ സിനിമക്ക് വേണ്ടിയുള്ള സെറ്റ് വർക്കുകൾ പുരോഗമിക്കുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News