ചിത്രയുടേയും മധു ബാലകൃഷ്ണന്റേയും മധുരസ്വരത്തിൽ തിരുവരങ്ങ് നിറയായ്; കേസ് ഡയറിയിലെ ​ഗാനം റിലീസായി

രമേശൻ നായരുടെ വരികൾക്ക് സം​ഗീതം നൽകിയത് മധു ബാലകൃഷ്ണനാണ്

Update: 2025-08-20 14:33 GMT

ചിത്രയുടേയും മധു ബാലകൃഷ്ണന്റേയും മധുരസ്വരത്തിൽ തിരുവരങ്ങ് നിറയായ്; കൽപ്പാത്തിയുടെ പശ്ചാത്തലത്തിലുള്ള കേസ് ഡയറിയിലെ ​ഗാനം റിലീസ് ചെയ്തു. അ​ഗ്രഹാരങ്ങളുടെ ​ഗ്രാമമായ കൽപ്പാത്തിയിൽ ചിത്രീകരിച്ച മധുബാലകൃഷ്ണന്റേയും ചിത്രയുടേയും ശബ്ദത്തിൽ ഒരു മനോഹര ​ഗാനം. തിരുവങ്ങ് നിറയായ് എന്ന കേസ് ഡയറിയിലെ ​ഗാനം റീലീസ് ചെയ്തു. രമേശൻ നായരുടെ വരികൾക്ക് സം​ഗീതം നൽകിയത് മധു ബാലകൃഷ്ണനാണ്. രാഹുൽ മാധവ്, ആര്യ, മായാ മേനോൻ എന്നിവരാണ് ​ഗാനരം​ഗത്ത്. വ്യാഴാഴ്ച്ചയാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറാണ്. അഷ്ക്കർ സൗദാനാണ് നായകൻ.

Advertising
Advertising

ക്രിസ്റ്റി സാം എന്ന പോലീസ് ഓഫീസറിനെയാണ് അഷ്ക്കർ അവതരിപ്പിക്കുന്നത്. വിജയരാഘവൻ , റിയാസ് ഖാൻ, സാക്ഷി അ​ഗർവാൾ, നീരജ, അമീർ നിയാസ്, ​ഗോകുലൻ, കിച്ചു ടെല്ലസ്, ബാല, മേഘനാഥൻ, ബിജുകുട്ടൻ തുടങ്ങിയ വലിയ താരനിരതന്നെ ഈ ചിത്രത്തിലുണ്ട്. പി.സുകുമാർ ആണ് ഛായാ​ഗ്രഹണം, തിരക്കഥ എ.കെ സന്തോഷ്. വിവേക് വടാശ്ശേരി, ഷഹീം കൊച്ചന്നൂർ എന്നിവരുടേതാണ് കഥ.

വിഷ്ണു മോഹൻസിത്താര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്ക് എന്നിവർ സം​ഗീതം നൽകുന്ന ചിത്രത്തിലെ ​ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഹരിനാരായണൻ, എസ്. രമേശൻ നായർ, ഡോ.മധു വാസുദേവൻ, ബിബി എൽദോസ് ബി എന്നിവരാണ്. അനീഷ് പെരുമ്പിലാവ് ആണ് പ്രൊഡക്ഷൻ കൺട്രോളർ , പ്രൊഡക്ഷൻ ഇൻ ചാർജ്- റെനി അനിൽകുമാർ, സൗണ്ട് ഡിസൈനർ- രാജേഷ് പിഎം, ഫൈനൽ മിക്സ്- ജിജു ടി ബ്രൂസ്, സൗണ്ട് റെക്കോർഡിസ്റ്റ്- വിഷ്ണു രാജ്, കലാസംവിധാനം- ദേവൻ കൊടുങ്ങലൂർ, മേക്കപ്പ്- രാജേഷ് നെൻമാറ, വസ്ത്രാലങ്കാരം- സോബിൻ ജോസഫ്, സിറ്റിൽസ്, നൗഷാദ് കണ്ണൂർ, സന്തോഷ് കുട്ടീസ്, വിഎഫ്എക്സ്- പിക്ടോറിയൽ എഫ്എക്സ്, പിആർഒ- സതീഷ് എരിയാളത്ത്, പിആർഒ ( ഡിജിറ്റൽ) അഖിൽ ജോസഫ്, മാർക്കറ്റിം​ഗ്- ഒപ്പറ, ഡിസൈൻ- റീ​ഗൽ കൺസെപ്റ്റ്സ്.

പാട്ടിന്റെ ലിങ്ക്- https://youtu.be/QulB0Q0RVM4?si=0_XU-8W7G3qLw8Xh

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News