ക്രൗൺ സ്റ്റാർസ് എന്റർടെയിൻമെന്റ് നിർമിക്കുന്ന ആദ്യ മലയാള ചിത്രമായ ‘കറക്ക’ത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്ത്

ശ്രീനാഥ് ഭാസി, പ്രവീൺ ടി. ജെ., സിദ്ധാർഥ് ഭരതൻ, ബിജു കുട്ടൻ, ജീൻ പോൾ ലാൽ, ഫെമിന ജോർജ്, അഭിറാം രാധാകൃഷ്ണൻ, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കിംബർലി ട്രിനിഡെടും അങ്കുഷ് സിങ്ങുമാണ്

Update: 2025-07-08 15:32 GMT

കൊച്ചി: മോളിവുഡിലേക്ക് തുടക്കം കുറിച്ച് ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ നിർമ്മാണത്തിൽ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ‘കറക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. അമാനുഷികമായ സംഭവവികാസങ്ങളും, ഹൊറർ കോമഡിയും നിറഞ്ഞ ഒരു ചിത്രമാണ് ' കറക്കം' എന്ന സൂചനയാണ് ടൈറ്റിൽ മോഷൻ പോസ്റ്ററിൽനിന്നും ലഭിക്കുന്നത്.

കഥാ പശ്ചാത്തലം കൊണ്ട് വ്യത്യസ്തമായ ഈ ചിത്രത്തിലൂടെ മലയാള സിനിമക്ക് രണ്ട് പുതിയ നിർമ്മാതാക്കളെയാണ് ലഭിക്കുന്നത്.ദേശീയ അന്തർദേശീയ തലങ്ങളിൽ എന്നും ശ്രദ്ധ നേടുന്ന മലയാളം സിനിമ ലോകത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കിംബെർളിയും അങ്കുഷം പറഞ്ഞു. തങ്ങളുടെ ബാനറായ ക്രൗൺ സ്റ്റാർസിന്റെ മലയാള സിനിമ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ് മാത്രമാണ് ‘കറക്ക’മെന്നും, ഇനിയും പല ജോണറുകളിലുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നും അവർ രേഖപ്പെടുത്തി.

Advertising
Advertising

ധനുഷ് വർഗീസ് രചിച്ച കഥയെ അടിസ്ഥാനമാക്കി ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് നിപിൻ നാരായണനും, സുഭാഷ് ലളിത സുബ്രഹ്മണ്യനും, അർജുൻ നാരായണനും ചേർന്നാണ്.

ശ്രീനാഥ് ഭാസി, സിദ്ധാർഥ് ഭരതൻ, ഫെമിന ജോർജ്, ജീൻ പോൾ ലാൽ, ബിജുകുട്ടൻ, മണികണ്ഠൻ ആചാരി എന്നിവരോടൊപ്പം ലെനാസ് ബിച്ചു, ഷോൺ റോമി, ശാലു റഹിം, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ, വിഷ്ണു രഘു, വിനീത് തട്ടിൽ, മിഥുൻ (മിഥുട്ടി) എന്നിവരും അണിനിരക്കുന്നു.

ജിതിൻ സി. എസ്. സഹസംവിധായകനായി പ്രവർത്തിക്കുന്ന ചിത്രത്തിന് ബബ്ലു അജു ഛായാഗ്രാഹകനും നിതിൻ രാജ് അരോൾ എഡിറ്ററുമാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് രാജേഷ് പി. വേലായുധനാണ്. റിന്നി ദിവാകറാണ് പ്രൊഡക്ഷൻ കൺട്രോളർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രശോഭ് വിജയനും ക്രിയേറ്റീവ് പ്രൊഡ്യൂസർ മോഹിത് ചൗധരിയുമാണ്. വസ്ത്രാലങ്കാരം മെൽവി ജെയും, ആർ.ജി. വയനാടൻ മേക്കപ്പുമാണ് ഒരുക്കിയിരിക്കുന്നത്. കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് ശ്രീജിത് ഡാൻസിറ്റി. ഡി.ടി.എം. സ്റ്റുഡിയോയാണ് വിഎഫ്‌എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത് അരവിന്ദ്/എയൂഒ2. പ്രൊമോ എഡിറ്റിങ് ഡോൺ മാക്സും പബ്ലിസിറ്റി ഡിസൈൻ യെല്ലോട്ടൂത്ത്‌സുമാണ് ചെയ്തിരിക്കുന്നത്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ). പി ആർ ഓ എ എസ് ദിനേശ്.

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News