'നാടിനാകെ കാവലാകും വീരൻ'; മിന്നൽ മുരളിയിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

ക്രിസ്മസ് തേലേന്ന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് മിന്നൽ മുരളി പ്രേക്ഷകരിലേക്കെത്തുന്നത്.

Update: 2021-11-08 12:38 GMT
Editor : abs | By : Web Desk

ടോവിനോ തോമസ് സൂപ്പർ ഹീറോയായി എത്തുന്ന മിന്നൽ മുരളിയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. മനു മഞ്ചിത്തിന്റെ വരികൾക്ക് സുഷിൻ ശ്യാം ഈണം നൽകിയ 'തീ മിന്നൽ തിളങ്ങി'... എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മാർട്ട്യനും സുഷിൻ ശ്യാമും ചേർന്നാണ് പാടിയിരിക്കുന്നത്.

ക്രിസ്മസ് തേലേന്ന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് മിന്നൽ മുരളി പ്രേക്ഷകരിലേക്കെത്തുന്നത്. ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് സൂപ്പർ ഹീറോ ആവുന്ന കഥ പറയുന്ന ചിത്രം ബേസിൽ ജോസഫ് ആണ് സംവിധാനം ചെയ്യുന്നത്. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമാണം.

Advertising
Advertising

Full View

ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡാ, ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.

അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്നാണ് മിന്നൽ മുരളിയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംവിധായകനായ സമീർ താഹിറാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. ഷാൻ റഹ്‌മാനാണ് സംഗീതം. ഹോളിവുഡ് ആക്ഷൻ ഡയറെക്ടർ വ്‌ലാഡ് റിംബർഗാണ് സിനിമയുടെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News