ഇതാണ് ടീം ബറോസ്, ലൊക്കേഷനിൽനിന്ന് സൈൻ ഓഫ് ചെയ്യുന്നു, ഇനി കാത്തിരിപ്പ്: മോഹൻലാൽ

ആശിർവാദ് സിനിമാസാണ് 'ബറോസ്' ചിത്രം നിർമ്മിക്കുന്നത്

Update: 2022-07-29 17:16 GMT
Editor : afsal137 | By : Web Desk

നടൻ മോഹൻലാൽ സംവിധായകന്റെ കുപ്പായമണിഞ്ഞെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബറോസ്. മലയാളത്തിലെ സൂപ്പർതാരം മോഹൻലാൽ സംവിധായകനായെത്തുന്നു എന്ന വാർത്ത വന്നതിനു പിന്നാലെ ചിത്രത്തിന് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ ബറോസിന്റെ ചിത്രീകരണം അവസാനിച്ചതായി അറിയിച്ചിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലൊക്കേഷനിൽ നിന്ന് സൈൻ ഓഫ് ചെയ്യുകയാണെന്നും ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇതോടൊപ്പം ടീം ബറോസിനൊപ്പമുള്ള ചിത്രവും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്.

Advertising
Advertising

2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് കഴിഞ്ഞ വർഷം മാർച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും വീഡിയോകളും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്‌ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസൺ നാല് വേദിയിൽ മോഹൻലാൽ പറഞ്ഞിരുന്നു.

'ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥ ഞങ്ങൾക്ക് വേണം. അൺയൂഷ്യുൽ ആയിട്ടുള്ള സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടെ ഞാൻ ഇറക്കുള്ളൂ', എന്നായിരുന്നു മോഹൻലാൽ പറഞ്ഞിരുന്നത്.

Full View



Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News