'ലോക്ഡൗണിൽ കറങ്ങിനടന്നു': ടൈഗറിനും ദിഷയ്ക്കുമെതിരെ കേസ്

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നടന്‍ ടൈഗര്‍ ഷ്‌റോഫ്, ദിഷ പഠാണി എന്നിവര്‍ക്കെതിരേ കേസെടുത്ത് മുംബൈ പോലീസ്

Update: 2021-06-03 14:29 GMT
Editor : rishad | By : Web Desk
Advertising

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നടന്‍ ടൈഗര്‍ ഷ്‌റോഫ്, ദിഷ പഠാണി എന്നിവര്‍ക്കെതിരേ കേസെടുത്ത് മുംബൈ പോലീസ്. ബാന്ദ്ര ബസ് സ്റ്റാന്റിന് സമീപം വൈകുന്നേരം കറങ്ങിനടന്നതിനാണ് കേസ്. കോവിഡ് സാഹചര്യത്തില്‍ ഉച്ച തിരിഞ്ഞ് ഇവിടെ സഞ്ചരിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവരും അത് ലംഘിച്ചുവെന്നാണ് പോലീസ് പറയുന്നത്. 

രണ്ട് പേരുടെയും പേരെടുത്ത് പറയാതെ ഇരുവരും അഭിനയിച്ച സിനിമാ പേരുകളിലൂടെയായിരുന്നു മുംബൈ പൊലീസിന്റെ ട്വീറ്റ്. ഐപിസി 188,34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്നും മുംബൈ പൊലീസ് ട്വീറ്റ് ചെയ്യുന്നു. എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും മുംബൈ പൊലീസ് വ്യക്തമാക്കുന്നു. അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാർ അൺലോക്ക് നടപടികൾ ആരംഭിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ഓക്സിജൻ ബെഡുകളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കി ജില്ലകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് തീരുമാനം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയുള്ളതും ഓക്സിജൻ ബെഡുകളിൽ 25 ശതമാനത്തിൽ താഴെ മാത്രം രോഗികളുമുള്ള ജില്ലകളെ ഒന്നാം വിഭാഗത്തിൽ ഉൾപ്പെടുത്തും. ഔറഗാബാദ്, ബാന്ദ്ര, ധൂലെ, ജൽഗാവ്, ജൽന, നാസിക്, പർഭാനി, താനെ ഉൾപ്പെടെയുള്ള 18 ജില്ലകളാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ ജില്ലകളിൽ ലോക്ഡൗൺ പൂർണമായും പിന്‍വലിക്കും.

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News