'അടി കൊണ്ടോന്‍റെ ചിരി കണ്ടോളിൻ'; ആ അടി റിയലായിരുന്നുവെന്ന് ടൊവിനോ

മോന്തക്കിട്ട് കിട്ട്യോന്‍റെ തിരിച്ചടി എന്ന പേരിൽ സിനിമയിലെ മറ്റൊരു രംഗവും താരം പിന്നീട് പങ്കുവച്ചു

Update: 2022-07-19 05:51 GMT

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാലയുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ടോവിനോയുടെ നിറഞ്ഞാട്ടമാണ് ട്രെയിലറിൽ ആരാധകർ കണ്ടത്.വസീമെന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ടോവിനോ അവതരിപ്പിക്കുന്നത്. അടികൾ പലവിധം' എന്ന മുഖവുരയോടെയാണ് ടോവിനോയുടെ കഥാപാത്രത്തെ ട്രെയിലറിൽ അവതരിപ്പിക്കുന്നത്.

'സെവൻസിന് അടി, പൂരത്തിന് അടി, ഉത്സവത്തിന് അടി, പെരുന്നാളിന് അടി, ഗാനമേളയ്ക്ക് അടി, തിയറ്ററിൽ അടി, പിന്നെ വെറുതെ വരുന്ന അടി അതിന്റെയൊക്കെ തിരിച്ചടി' എന്ന ട്രെയിലറിലെ ഡയലോഗ് ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ഇപ്പോളിതാ സിനിമയിലെ ഒരടി റിയലായിരുന്നുവെന്ന് പറയുകയാണ് നായകന്‍ ടൊവിനോ തോമസ്. 'അടി കൊണ്ടോന്‍റെ ചിരി കണ്ടോളിൻ' എന്ന തലവാചകത്തോടെ അങ്ങനെയൊരടിയുടെ വീഡിയോ ദൃശ്യം പങ്കുവച്ചിരിക്കുകയാണ് താരം.

Advertising
Advertising

തല്ലുമാലയിലെ അണിയറ പ്രവർത്തകരിൽ ഒരാളാണ് റിയാക്ഷന് വേണ്ടി ടൊവിനോയുടെ മുഖത്ത് ശരിക്കും അടിച്ചത്. പിന്നീട് മോന്തക്കിട്ട് കിട്ട്യോന്‍റെ തിരിച്ചടി എന്ന പേരിൽ സിനിമയിലെ മറ്റൊരു രംഗവും താരം പങ്കുവച്ചു.


ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. വിതരണം-സെൻട്രൽ പിക്ചേർസ്‌. ഷൈൻ ടോം ചാക്കോ, ജോണി ആന്‍റണി, ബിനു പപ്പു, ലുക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ആഗസ്റ്റ് 12 ന്  ചിത്രം തിയേറ്ററുകളിലെത്തും. 

സംഗീതം-വിഷ്ണു വിജയ് കൊറിയോഗ്രാഫർ-ഷോബി പോൾരാജ്, സംഘട്ടനം-സുപ്രിം സുന്ദർ, കലാ സംവിധാനം-ഗോകുൽ ദാസ്, ശബ്ദ മിശ്രണം-വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ്-റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-മഷർ ഹംസ, ചീഫ്‌ അസ്സോസിയേറ്റ്-റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ്-ജസ്റ്റിൻ ജെയിംസ്, പോസ്റ്റർ -ഓൾഡ്മോങ്ക്‌സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് - പപ്പെറ്റ് മീഡിയ.



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News