'ഏജന്റ് ടീന'യുടെ അടുത്ത മിഷൻ, മമ്മൂട്ടിക്കൊപ്പം; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ വാസന്തി

വർഷങ്ങളായി സിനിമയിലെ നൃത്തരംഗത്ത് സജീവമായി നിൽക്കുന്ന കലാകാരിയാണ് വാസന്തി

Update: 2022-08-03 16:27 GMT
Editor : abs | By : Web Desk

ലേകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായി എത്തിയ ചിത്രമായിരുന്നു വിക്രം. ചിത്രത്തിൽ ഏജന്റ് ടീനയായി എത്തിയ വാസന്തി ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ഒരു മലയാളചിത്രത്തിൽ വാസന്തി പ്രധാന വേഷത്തിലെത്തുന്നു. ബി. ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന  ചിത്രത്തിലാണ് വാസന്തി അഭിനയിക്കുന്നത്.

വർഷങ്ങളായി സിനിമയിലെ നൃത്തരംഗത്ത് സജീവമായി നിൽക്കുന്ന കലാകാരിയാണ് വാസന്തി. നൃത്തസംവിധായകൻ ദിനേശ് മാസ്റ്ററുടെ സഹായിയായി മാസ്റ്റർ എന്ന ചിത്രത്തിൽ പ്രവർത്തിക്കുമ്പോഴാണ് ലോകേഷ് വിക്രം സിനിമയിലേക്ക് വാസന്തിയെ തിരഞ്ഞെടുക്കുന്നത്.

Advertising
Advertising

മോഹൻലാലിനെ നായകാനാക്കിയ 'ആറാട്ടി'ന് ശേഷം ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. ചിത്രത്തിൽ മമ്മൂട്ടി പൊലീസ് ഓഫീസറായാണ് എത്തുന്നത്. സ്‌നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണി നിരക്കുന്നു.

ഛായാഗ്രഹണം ഫൈസ് സിദ്ദീഖ്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിങ് മനോജ്. കലാ സംവിധാനം ഷാജി നടുവിലും വസ്ത്രാലങ്കാരം പ്രവീൺവർമയും ചമയം ജിതേഷ് പൊയ്യയും കൈകാര്യം ചെയ്യുന്നു. അരോമ മോഹൻ ആണ് നിർമാണ നിർവഹണം. കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ നിർമാണം ആർ.ഡി. ഇലുമിനേഷൻസ് ആണ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News