ത്രില്ലടിപ്പിക്കുന്ന 'നൈറ്റ് ഡ്രൈവ്'; വൈശാഖ് ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങി

കപ്പേളയ്ക്ക് ശേഷം റോഷൻ മാത്യു, അന്ന ബെൻ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

Update: 2021-12-16 09:02 GMT
Editor : abs | By : Web Desk
Advertising

മമ്മൂട്ടി നായകനായ മധുരരാജക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമായ നൈറ്റ് ഡ്രൈവിന്റെ ട്രൈലർ പുറത്തിറങ്ങി. കപ്പേളയ്ക്ക് ശേഷം റോഷൻ മാത്യു, അന്ന ബെൻ എന്നിവര്‍  കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. നീത പിന്റോയും പ്രിയ വേണുവും ചേര്‍ന്ന് ആൻ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഒരു രാത്രിയിലെ യാത്രക്കിടയിൽ നടക്കുന്ന ഉദ്വേഗഭരിതമായ സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കൊച്ചിയാണ് പ്രധാന ലൊക്കേഷൻ.

Full View

ഇന്ദ്രജിത്ത്, സിദ്ദിഖ്, രഞ്ജി പണിക്കർ, സന്തോഷ് കീഴാറ്റൂർ, കലാഭവൻ ഷാജോൺ, മുത്തുമണി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രാഹണം. സംഗീത സംവിധാനം രഞ്ജിൻ രാജ്. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News