തിയറ്ററുകള്‍ ഹൗസ്ഫുള്ളാക്കി സായ് പല്ലവിയുടെ 'ലവ് സ്റ്റോറി'; ആദ്യദിനം നേടിയത് 10.8 കോടി

ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി ഒറ്റ ദിവസം കൊണ്ട് 6.94 കോടി രൂപ കളക്ഷന്‍ നേടി

Update: 2021-09-25 07:32 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ റെക്കോഡ് നേട്ടവുമായി നാഗ് ചൈതന്യയും സായ് പല്ലവിയും ഒരുമിച്ച 'ലവ് സ്റ്റോറി'. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം റെക്കോഡ് കളക്ഷനാണ് നേടിയത്. കൂടാതെ തിയറ്ററുകള്‍ ഹൗസ്ഫുള്ളാക്കി കൊണ്ടാണ് ലവ് സ്റ്റോറിയുടെ തേരോട്ടം.



സിനിമയുടെ ഓള്‍ ഇന്ത്യ ഗ്രോസ് കലക്ഷന്‍ ഇതുവരെ 10.8 കോടി രൂപയാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി ഒറ്റ ദിവസം കൊണ്ട് 6.94 കോടി രൂപ കളക്ഷന്‍ നേടി. വിദേശത്തും ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിനു മുന്‍പ് റിലീസ് ചെയ്ത ബെല്‍ ബോട്ടം, തലൈവി, സീട്ടിമാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ആദ്യ ദിവസം 3-4 കോടിയാണ് ലഭിച്ചത്. ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലുമായി 700ലധികം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ലോകമെമ്പാടുമായി 1000 സ്ക്രീനുകളിലും.



ശേഖര്‍ കാമ്മുല കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നാരായണ്‍ ദാസ് കെ. നരംഗ്, പുഷ്കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. രാജീവ് കങ്കല, ദേവയാനി, ഈശ്വരി റാവു, സത്യം രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സൂപ്പര്‍ഹിറ്റായ ഫിദക്ക് ശേഷം ശേഖറും സായിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലവ് സ്റ്റോറി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News