ബോളിവുഡ് നായിക തപ്‌സി പന്നുവിന് ഇഷ്ടം കോഴിക്കോട്ടുകാരി തുന്നിയ മാസ്‌ക്ക്

കോഴിക്കോട് സ്വദേശി നീഹ സല്‍മ തുന്നിയ മാസ്‌ക് ആണ് തപ്‌സി പന്നുവിന്റെ മുഖത്തുള്ളത്.

Update: 2021-09-12 08:03 GMT
Editor : abs | By : Web Desk

ബോളിവുഡ് നായിക തപ്‌സി പന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം കണ്ടവര്‍ക്ക് ആദ്യം അറിയേണ്ടത് മാസ്‌ക് എവിടെ നിന്ന് വാങ്ങിയതാണെന്നായിരുന്നു. അന്വേഷിച്ചവര്‍ക്ക് ഉടനടി മറുപടി കിട്ടി. കോഴിക്കോട് മലാപറമ്പ്‌ സ്വദേശി നീഹ സല്‍മ തുന്നിയ മാസ്‌ക് ആണ് തപ്‌സി പന്നുവിന്റെ മുഖത്തുള്ളത്.

പാര്‍ടി വെയര്‍ ഡിസൈന്‍ ചെയ്യുന്ന നീഹ കൊറോണ ആയതോടെയാണ് മാസ്‌ക് നിര്‍മാണത്തിലേക്ക് ശ്രദ്ധ തിരിക്കുന്നത്‌.ചിത്രശലഭങ്ങളും മഴവില്ലും തുന്നിയ മാസ്‌ക്കുകള്‍ സിസൈന്‍ ചെയ്‌തെടുത്തു. വീട്ടുകാരെ മോഡലുകളാക്കി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചു. മുംബൈയിലെ ഒരു ഇ-കൊമേഴ്‌സ് വഴിയാണ് ബോളിവുഡ് സ്റ്റാറുകളിലേക്ക് മാസ്‌ക് എത്തിയത്. സാറാ അലിഖാന്‍, ശ്രദ്ധകപൂര്‍, തുടങ്ങി നിരവധി താരങ്ങളും ഗായകരും നീഹയുടെ മാസ്‌കിന്റെ ഇഷ്ടക്കാരാണ്.

മൂന്ന് വര്‍ഷമായി ഫിറ്റിഷ് എന്ന പേരില്‍ നീഹ ഡ്രസ് ഡിസൈന്‍ ചെയ്ത് വിപണിയിലെത്തിക്കുന്നുണ്ട്. കഴുകി ഉപയോഗിക്കാവുന്ന ത്രീ ലെയര്‍ മാസ്‌ക് നീഹ തന്നെയാണ് തുന്നിയെടുക്കുന്നത്. വിവാഹത്തിനുള്ള റിട്ടേണ്‍ ഗിഫ്റ്റ് നല്‍കാനാണ്‌ കൂടുതല്‍ ആവശ്യക്കാരെന്ന്‌ നീഹ പറയുന്നു.


Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News