തിയറ്റര്‍ മിസ് ചെയ്തവര്‍ക്കായി 'ബെത്‌ലേഹം കുടുംബ യൂണിറ്റ്', മൃണാളിന്‍റെ പൂജ മേരി ജാൻ; ഒടിടിയിൽ ഈ ആഴ്ച നിങ്ങൾ കാണാൻ കൊതിച്ച സിനിമകൾ

ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം ഒക്ടോബര്‍ 2നാണ് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നത്

Update: 2026-09-29 11:20 GMT

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒരുമിച്ച 'ബെത്‌ലേഹം കുടുംബ യൂണിറ്റ്' തിയറ്ററിൽ കാണാൻ വിട്ടുപോയോ. നിരാശപ്പെടണ്ട..ഈയാഴ്ച ജസ്റ്റിൻ ചേട്ടനും ആഷ്‍ലിയും ഒടിടിയിലെത്തും. നിവിൻ പോളി ചിത്രം ഉൾപ്പെടെ നിങ്ങൾ കാണാൻ കൊതിച്ച ഒരുപിടി ചിത്രങ്ങളും റിലീസുകളുമാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലെത്തുന്നത്.

ബെത്‌ലേഹം കുടുംബ യൂണിറ്റ്

ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം ഒക്ടോബര്‍ 2നാണ് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നത്. കോളേജ് വിദ്യാർത്ഥിനിയായ ആഷ്‌ലി, അയൽവാസിയായ ജസ്റ്റിനുമായി പ്രണയത്തിലാകുന്നതും തുടർന്ന് ഉണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ റൊമാന്‍റിക് കോമഡി ചിത്രത്തിൽ സംഗീത് പ്രതാപ്, റോഷൻ ഷാനവാസ്, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Advertising
Advertising

പൂജ മേരി ജാൻ

മൃണാൾ താക്കൂറും ഹുമ ഖുറേഷിയും ഒന്നിച്ച 'പൂജ മേരി ജാൻ' ഒക്ടോബർ 2 മുതൽ സീ5-ൽ കാണാം. പൂജ എന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. നവ്ജോത് ഗുലാത്തി സംവിധാനം ചെയ്ത ഈ ചിത്രം മാഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജനാണ് നിർമിച്ചിരിക്കുന്നത്.

മേൻ ലഡേഗ

ആകാശ് പ്രതാപ് സിംഗ് പ്രധാന വേഷത്തിലെത്തുന്ന സ്പോർട്സ് ഡ്രാമ ചിത്രം 'മേൻ ലഡേഗ'. നാളെ മുതൽ ചിത്രം ജിയോ ഹോട്സ്റ്റാറിലൂടെ പ്രദര്‍ശനം ആരംഭിക്കും. തകർന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നും ആർമി ഹോസ്റ്റലിലെത്തുന്ന ഒരു ചെറുപ്പക്കാരൻ ബോക്‌സിംഗിലൂടെ സ്വന്തം വേദനകളെ കരുത്താക്കി മാറ്റുന്നതും ജീവിതത്തിൽ വിജയം വരിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഗൗരവ് റാണ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആകാശ് പ്രതാപ് സിങ്ങാണ്.

'മെഡൂസ സീസൺ 2'

കൂടുതൽ നിഗൂഢതകളും ത്രില്ലിംഗ് നിമിഷങ്ങളുമായി 'മെഡൂസ'സീസൺ 2 നാളെ ഒടിടിയിലെത്തും. ആദ്യ സീസണിന് ലഭിച്ച മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ആകാംക്ഷ നിറഞ്ഞ ക്ലിഫ്ഹാംഗറോടെ അവസാനിച്ച ഒന്നാം ഭാഗത്തിന്റെ തുടർച്ചയായാണ് രണ്ടാം സീസൺ പ്രേക്ഷകരിലേക്ക് എത്തുന്നത്.ജുവാന അകോസ്റ്റ, മനോലോ കർഡോണ, സെബാസ്റ്റ്യൻ മാർട്ടിനെസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

'ദുപഹിയ സീസൺ 2'

ആദ്യ സീസണിന്റെ വൻ വിജയത്തിന് ശേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കോമഡി ഡ്രാമ പരമ്പര 'ദുപഹിയ സീസൺ 2' ഒക്ടോബര്‍ 1ന് ഒടിടിയിലെത്തും. ആമസോൺ പ്രൈം വീഡിയോയിലൂടെ സിരീസ് കാണാം. ഒരു ഗ്രാമത്തിലെ വിചിത്ര സംഭവങ്ങളും അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ രസകരമായ ജീവിത സാഹചര്യങ്ങളുമാണ് സീരീസിന്റെ പ്രമേയം. ഗജ്‍രാജ് റാവു, രേണുക ഷഹാനെ, സ്പര്‍ശ് ശ്രീവാസ്തവ എന്നിവരാണ് അഭിനേതാക്കൾ.

'ഈസ്റ്റ് ഓഫ് ഈഡൻ

ജോൺ സ്റ്റെയിൻബെക്കിന്റെ വിഖ്യാത നോവലായ 'ഈസ്റ്റ് ഓഫ് ഈഡൻ' ആസ്പദമാക്കി ഒരുക്കുന്ന പുതിയ ലിമിറ്റഡ് വെബ് സീരീസ് ഒക്ടോബര്‍ 1 മുതൽ നെറ്റ്ഫ്ലിക്സിൽ കാണാം. ഓസ്കാർ നോമിനേഷൻ നേടിയ പ്രശസ്ത നടി ഫ്ലോറൻസ് പ്യൂ , പ്രശസ്ത നടൻ റെയ്ഫ് ഫീൻസ് എന്നിവരാണ് സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലവ്

അർജുൻ ദാസും ഐശ്വര്യാ ലക്ഷ്മിയും ഒരുമിച്ച ലവ് ഒക്ടോബര്‍ 2ന് നെറ്റ്ഫ്ലിക്സിൽ പ്രദര്‍ശനം തുടങ്ങും. ബാലാജി മോഹൻ സംവിധാനം ചെയ്ത് സൗന്ദര്യ രജനികാന്ത് നിർമ്മിക്കുന്ന ഈ പരമ്പര തമിഴിന് പുറമെ മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ കാണാം.

മദര്‍ പ്രോമിസ്

ജനപ്രിയ കന്നഡ താരം ഡാലി ധനഞ്ജയ പ്രധാന വേഷത്തിലെത്തുന്ന ക്രൈം കോമഡി ചിത്രമാണ് മദർ പ്രോമിസ്. ചിത്രം സീ5 വഴി ഒക്ടോബർ 2 മുതൽ സ്ട്രീമിംഗ് ആരംഭിക്കും.ഗീത, പൂർണ്ണചന്ദ്ര മൈസൂരു, സി. ഗുരുദത്ത് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News