ഒഡിയ നടി അമ്മാവന്‍റെ വീട്ടിൽ മരിച്ച നിലയിൽ

'ആലു പറാത്ത' തയാറാക്കുന്നതുമായി ബന്ധപ്പെട്ട് മകളുമായി തർക്കമുണ്ടായിരുന്നതായി മാതാവ് പറഞ്ഞു

Update: 2023-03-28 03:25 GMT
Editor : Shaheer | By : Web Desk

ഭുവനേശ്വർ: ജനപ്രിയ ഒഡിയ നടിയും ഗായികയുമായ രുചിസ്മിത ഗുരു മരിച്ച നിലയിൽ. ഒഡിഷയിലെ ബോലാംഗീറിലുള്ള അമ്മാവന്റെ വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു നടിയെ കണ്ടെത്തിയതെന്ന് റിപ്പോർട്ടുണ്ട്.

ഞായറാഴ്ചയാണ് സംഭവം. അമ്മാവന്റെ വീട്ടുകാർ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പുറത്തുപോയതായിരുന്നു. ഇവർ തിരിച്ചുവന്നപ്പോഴാണ് രുചിസ്മിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.

Advertising
Advertising

'ആലു പറാത്ത' തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി രുചിസ്മിതയുടെ മാതാവ് 'ഒഡിഷ ടി.വി'യോട് പറഞ്ഞു. രാത്രി എട്ടു മണിക്ക് ആലു പറാത്ത തയാറാക്കി തരണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പത്തു മണിയാകുമ്പോൾ തയാറാക്കിത്തരാമെന്നായിരുന്നു അമ്മ പറഞ്ഞത്. ഇതേതുടർന്നാണ് ഇവർ തമ്മിൽ തർക്കമുണ്ടായത്.

ഇതിനുമുൻപും മകൾ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി മാതാവ് പറഞ്ഞു. മകൾ കഴിഞ്ഞ കുറച്ചു നാളായി മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്ന് അച്ഛനും വെളിപ്പെടുത്തി. ഇതിന് ഭുവനേശ്വറിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പുതിയ സിനിമാ, ആൽബം പ്രോജക്ടുകൾ ലഭിക്കാതെയായതോടെയാണ് മകൾ രോഗിയായതെന്നും അച്ഛൻ കൂട്ടിച്ചേർത്തു.

സംഗീത ആൽബങ്ങളിലൂടെയാണ് രുചിസ്മിത ഒഡിഷയിൽ താരമാകുന്നത്. ഇതിനുശേഷം നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. സ്‌റ്റേജ് ഷോ രംഗത്തും സജീവമായിരുന്നു.

Summary: Popular Odia actress and singer Ruchismita Guru was found dead at her uncle's house in Bolangir district, Odisha

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News