'ലൈംഗിക ചൂഷണമില്ലാത്ത ഒരിടത്തിന് വേണ്ടിയാണ് ഞങ്ങള്‍ സംസാരിക്കുന്നത്'; നടി ദിവ്യ ഗോപിനാഥ്

വിദ്യാഭ്യാസമുള്ളതിനാല്‍ ഇപ്പോള്‍ ജോലി ചെയ്ത് മുന്നോട്ട് കൊണ്ടുപോവുന്നതായി ദിവ്യ ഗോപിനാഥ്

Update: 2022-01-06 16:01 GMT
Editor : ijas

ലൈംഗിക ചൂഷണമില്ലാത്ത ഒരിടത്തിനാണ് വേണ്ടിയാണ് ജീവിതവും കരിയറും റിസ്ക് എടുത്ത് തങ്ങള്‍ സംസാരിക്കുന്നതെന്ന് നടി ദിവ്യ ഗോപിനാഥ്. മലയാളത്തിലെ ഒരു പ്രമുഖ നടനില്‍ നിന്നുള്ള മോശം അനുഭവം തുറന്നുപറഞ്ഞതിന് ശേഷം അവസരങ്ങള്‍ ഇല്ലാതായതായും നടി ദിവ്യ പറഞ്ഞു. കുറച്ച് സിനിമകളിലേക്കല്ലാതെ ഓഡിഷൻ ചെയ്യാനുള്ള അവസരങ്ങൾ പോലും ഇല്ലാതായി. വിദ്യാഭ്യാസമുള്ളതിനാല്‍ ഇപ്പോള്‍ ജോലി ചെയ്ത് മുന്നോട്ട് കൊണ്ടുപോവുന്നതായും ദിവ്യ സൗത്ത് റാപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'സിനിമ ചെയ്തുകൊണ്ടും സിനിമയിൽ തന്നെ പ്രവർത്തിച്ചുകൊണ്ടും തുടരണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിനുവേണ്ടി അഭിനയ പഠനം നടത്തിയ ആളാണ് ഞാന്‍. അതിനാണ് ഫൈറ്റ് ചെയ്യുന്നത്'; ദിവ്യ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ സിനിമ മേഖലയിലെ ചൂഷണങ്ങള്‍ക്ക് മാറ്റം വരുമെന്നും പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ കമ്മിറ്റി അംഗം ശാരദയുടെ വാക്കുകള്‍ വല്ലാതെ വേദനിപ്പിച്ചതായും ദിവ്യ പറഞ്ഞു. 

Advertising
Advertising

2018ല്‍ സിനിമാതാരം അലന്‍സിയറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടതായി ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തിയിരുന്നു. തന്‍റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും പ്രസ്തുത ചിത്രത്തിന്‍റെ സെറ്റില്‍ വെച്ചായിരുന്നു ലൈംഗികാക്രമണം നേരിട്ടതെന്നും ദിവ്യ നേരത്തെ പേരു പറയാതെ പ്രൊട്ടസ്റ്റിങ് ഇന്ത്യ എന്ന വെബ്‌സൈറ്റില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പേരു വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യാപകമായ രീതിയില്‍ ആക്ഷേപിക്കപ്പെട്ടതോടെയാണ് ആ നടി താനാണെന്ന് വെളിപ്പെടുത്തലുമായി ദിവ്യ ഗോപിനാഥ് ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News