ഇടവേളയ്ക്ക് ശേഷം ശങ്കര്‍ വീണ്ടും മലയാളത്തില്‍; 'ഓർമ്മകളിൽ' തിയറ്ററുകളിലേക്ക്

വീണാബാലചന്ദ്രന്‍റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ചില ജീവിതസാഹചര്യങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്

Update: 2022-09-13 04:07 GMT

പ്രീമിയർ സിനിമാസിന്‍റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ഫാമിലി സസ്പെൻസ് സെന്‍റിമെന്‍റല്‍ ത്രില്ലർ ചിത്രം 'ഓർമ്മകളിൽ' സെപ്റ്റംബർ 23ന് തിയറ്ററുകളിലെത്തുന്നു.

വീണാ ബാലചന്ദ്രന്‍റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ചില ജീവിതസാഹചര്യങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം ശങ്കർ  ഡി. ഐ.ജി കഥാപാത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തുന്ന സിനിമ കൂടിയാണ് ഓർമ്മകളിൽ. ശങ്കറിനു പുറമെ , ഷാജു ശ്രീധർ , നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ , വിജയകുമാരി , അജയ്, ആര്യൻ കതൂരിയ , റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ് കുമാര്‍ . പി. സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു.

Advertising
Advertising

ബാനർ - പ്രീമിയർ സിനിമാസ് , രചന , നിർമ്മാണം, സംവിധാനം - എം. വിശ്വപ്രതാപ് , ഛായാഗ്രഹണം - നിതിൻ കെ രാജ്, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - എം വിശ്വപ്രതാപ് , സംഗീതം - ജോയ് മാക്സ്‌വെൽ , ആലാപനം - ജാസി ഗിഫ്റ്റ്, സുജാത മോഹൻ , പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - എ എൽ അജികുമാർ , പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, കല-ബിനിൽ കെ ആന്‍റണി, ചമയം - പ്രദീപ് വിതുര, കോസ്റ്റ്യൂം - രവികുമാരപുരം, പ്രൊഡക്ഷൻ മാനേജർ - പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ - ടി മഗേഷ്, ഡിസൈൻസ് - വിനീത് വാസുദേവൻ, സംവിധാന സഹായികൾ - ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ് , സോബിൻ ജോസഫ് ചാക്കോ , വിതരണം - സാഗാ ഇന്‍റര്‍നാഷണൽ , സ്റ്റുഡിയോ - പോസ്റ്റ് ഫോക്കസ് എന്‍റര്‍ടെയ്ന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റിൽസ് - അജേഷ് ആവണി , പി ആർ ഓ - അജയ് തുണ്ടത്തിൽ .


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News