കളിയാട്ടത്തിനു ശേഷം പെരുങ്കളിയാട്ടവുമായി ജയരാജും സുരേഷ് ഗോപിയും

കളിയാട്ടം എന്ന സിനിമയുമായി യാതൊരു ബന്ധവുമില്ല. ഇത് വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് ജയരാജ്

Update: 2023-03-30 13:59 GMT

ജയരാജ്, സുരേഷ് ഗോപി

കളിയാട്ടമിറങ്ങി 26 വര്‍ഷത്തിനു ശേഷം വീണ്ടും ജയരാജ് - സുരേഷ് ഗോപി കൂട്ടുകെട്ടില്‍ സിനിമ വരുന്നു. ഒരു പെരുങ്കളിയാട്ടം എന്നാണ് സിനിമയുടെ പേര്. തെയ്യത്തിന്‍റെ പശ്ചാത്തലത്തിലുള്ള സിനിമയുടെ ചിത്രീകരണം തുടങ്ങി.

"1997ല്‍ കളിയാട്ടം എന്ന സിനിമ ഞാനും സുരേഷ് ഗോപിയും ചേര്‍ന്ന് ഒരുക്കിയതാണ്. വീണ്ടും തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഞാനും സുരേഷ് ഗോപിയും ഒന്നിക്കുന്നു- ഒരു പെരുങ്കളിയാട്ടം. കളിയാട്ടം എന്ന സിനിമയുമായി യാതൊരു ബന്ധവുമില്ല. ഇത് വ്യത്യസ്തമായ അനുഭവമായിരിക്കും. സിനിമയുടെ ചിത്രീകരണം തുടങ്ങുകയാണ്"- എന്നാണ് ജയരാജ് പറഞ്ഞത്.

Advertising
Advertising

സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം. ഷേക്‌സ്പിയറുടെ ഒഥെല്ലോ എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണ് കളിയാട്ടം ഒരുക്കിയത്. കണ്ണന്‍ പെരുമലയന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപിയും താമരയായി മഞ്ജു വാര്യരും കാന്തനായി ബിജു മേനോനും അഭിനയിച്ചു. മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും സിനിമ സ്വന്തമാക്കിയിരുന്നു.

പെരുങ്കളിയാട്ടത്തില്‍ തെയ്യം കലാകാരന്റെ ലുക്കിലുള്ള സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. ഷൈന്‍ ടോം ചാക്കോ, അനശ്വര രാജന്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.


#UpcomingMovie #OruPerumgaliyattam started #filmshooting with Suressh Gopi @sureshgopi Saregama #rootsvideo #jayarajfilms #Malayalamfilms #Kaliyattam #shootingtime #filmset Roots Video @rootsvideo

Posted by Jayaraj Nair on Wednesday, March 29, 2023


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News