പറവക്ക് ശേഷം വീണ്ടും സൗബിൻ, ദുല്‍ഖര്‍ നായകന്‍; 'ഓതിരം, കടകം' ഫസ്റ്റ് ലുക്ക് പുറത്ത്

ജന്മദിനത്തോട് അനുബന്ധിച്ച് റിലീസിനൊരുങ്ങുന്ന ഏഴോളം ദുല്‍ഖര്‍ സിനിമകളുടെ പോസ്റ്ററുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്

Update: 2021-07-28 13:56 GMT
Editor : Roshin | By : Web Desk

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് റീലീസിന് ഒരുങ്ങി നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ ഒരുപിടി ചിത്രങ്ങളുടെ പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. സൗബിൻ ഷാഹിർ രണ്ടാമതും സംവിധായകനാകുന്ന പുതിയ ചിത്രത്തിലും ദുല്‍ഖര്‍ തന്നെയാണ് നായകന്‍. ഓതിരം കടകം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ അനൗൺസ്മെന്‍റും ഇപ്പോള്‍ വന്നിരിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്ററിനൊപ്പം സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.

ദുല്‍ഖറിന്‍റെ വേഫെയര്‍ ഫിലിംസ് തന്നെയാണ് ഓതിരം കടകം പുറത്തിറക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം ഷൂട്ടിങ് ആരംഭിക്കും. പറവ എന്ന ചിത്രത്തിന് ശേഷം സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓതിരം കടകം. പറവയിലും ഒരു പ്രധാന കഥാപാത്രമായി ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Advertising
Advertising

ജന്മദിനത്തോട് അനുബന്ധിച്ച് റിലീസിനൊരുങ്ങുന്ന ഏഴോളം ദുല്‍ഖര്‍ സിനിമകളുടെ പോസ്റ്ററുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്‍റെ സല്യൂട്ട്, ശ്രീനാഥ് രാജേന്ദ്രന്‍റെ കുറുപ്പ് തുടങ്ങി നിരവധി സിനിമകളുടെ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്.

Full View

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News