ലുലുമാളിനെ ആവേശത്തിലാഴ്ത്തി തൈക്കുടം ബ്രിഡ്ജ്; പടവെട്ട് ഗ്രാൻഡ് ഓഡിയോ ലോഞ്ച് ആഘോഷമാക്കി ആരാധകർ

നിവിൻ പോളി, അദിതി ബാലൻ, ലിജു കൃഷ്ണ, രമ്യ സുരേഷ്, ഗോവിന്ദ് വസന്ത തുടങ്ങിയവര്‍ ചേർന്നാണ് ഓഡിയോ ലോഞ്ച് ചെയ്തത്

Update: 2022-10-18 03:06 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: നിവിൻ പോളി ചിത്രം പടവെട്ടിന്റെ ഗ്രാൻഡ് ഓഡിയോ ലോഞ്ച് ചടങ്ങ് ആഘോഷമാക്കി ആരാധകർ. തിരുവനന്തപുരം ലുലുമാളിൽ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ തൈക്കുടം ബ്രിഡ്ജാണ് പടവെട്ടിലെ ഗാനങ്ങൾ അവതരിപ്പിച്ചത്.

നിവിൻ പോളി, അദിതി ബാലൻ, ലിജു കൃഷ്ണ, രമ്യ സുരേഷ്, ഗോവിന്ദ് വസന്ത എന്നിവരും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്നാണ് ഓഡിയോ ലോഞ്ച് ചെയ്തത്. ആയിരക്കണക്കിന് ആരാധകരാണ് ഓഡിയോ ലോഞ്ചിനായി തിരുവനന്തപുരം ലുലുമാളിൽ എത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിലെ ഗാനങ്ങൾക്കും ട്രെയിലറിനും ലഭിച്ചു കൊണ്ടിരിക്കുന്നത്.

Advertising
Advertising

ഒക്ടോബർ 21 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലുകളിൽ ഒന്നായ സരിഗമയാണ് ചിത്രത്തിന്റെ ഗാനങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായി നിരവധി മികച്ച സിനിമകൾ ഒരുക്കിയ സരിഗമയുടെ നിർമാണ കമ്പനിയായ യൂഡ്ലീ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിൽ സണ്ണി വെയ്ൻ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് യൂഡ്‌ലി ഫിലിംസ് സിനിമയൊരുക്കുന്നത്.

നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട് ഒക്ടോബർ 21 ന് വിതരണ നിർമാണ രംഗത്തെ പ്രമുഖരായ സെഞ്ചുറി ഫിലിംസ് തീയറ്ററുകളിൽ എത്തിക്കും. ലിജു കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. പടവെട്ടിന് പിന്നാലെ പൃഥ്വിരാജ് നായകനായ കാപ്പ, ടൊവിനോ, ആസിഫ് അലി എന്നിവരെ നായകരാക്കി ഒരുക്കുന്ന ചിത്രങ്ങൾ എന്നിവയും യൂഡ്‌ലി ഫിലിംസ് മലയാളത്തിൽ നിർമ്മിക്കുന്നുണ്ട്.

പടവെട്ടിൽ നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബിബിൻ പോളാണ് സഹനിർമ്മാതാവ്. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് മേനോൻ സംഗീതം നൽകുന്നു. എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈൻ രംഗനാഥ് രവിയും നിർവഹിക്കുന്നു. സുഭാഷ് കരുൺ കലാസംവിധാനവും മഷർ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവിയർ മേക്കപ്പും നിർവഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷൻ കൺട്രോളർ. സ്റ്റിൽസ് ബിജിത്ത് ധർമടം, വിഎഫ്എക്സ് മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്. പിആർഒ ആതിര ദിൽജിത്ത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News