ഈ സര്‍ക്കാരിന് ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന് ഇനിയെങ്കിലും പറയരുത്; അമിത് ഷാക്കെതിരെ പാര്‍വതി

നേരത്തെ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുംഭമേള നടത്തിപ്പിനെതിരെയും പാര്‍വതി രംഗത്തെത്തിയിരുന്നു

Update: 2021-04-17 02:43 GMT
Editor : Roshin | By : Web Desk

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലെ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത്. ബംഗാളില്‍ ഇന്നലെ നടന്ന അമിത് ഷായുടെ പൊതുയോഗങ്ങളെ ചൂണ്ടിക്കാട്ടിയാണ് പാര്‍വതിയുടെ വിമര്‍ശനം.

ഈ സര്‍ക്കാരിന് ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന് ഇനിയെങ്കിലും പറയരുത് എന്നാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പാര്‍വതിയുടെ പ്രതികരിച്ചത്. നേരത്തെ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുംഭമേള നടത്തിപ്പിനെതിരെയും പാര്‍വതി രംഗത്തെത്തിയിരുന്നു.




തബ്‌ലീഗ് ജമാഅത്തിനെതിരെ വിമര്‍ശനം നടത്തിയവര്‍ കൊവിഡ് രണ്ടാം തരംഗ സമയത്ത് കുംഭമേള സംഘടിപ്പിച്ചപ്പോള്‍ മൗനം പാലിക്കുകയാണെന്ന് പാര്‍വതി പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം.


Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News