ആക്ഷൻ പറഞ്ഞ് മോഹൻലാൽ, നടനായി പ്രണവ്; ബറോസ് ലൊക്കേഷനിലെ വീഡിയോ വൈറൽ

പടിക്കെട്ടിറങ്ങിവരുന്ന പ്രണവിന് മോഹൻലാൽ രംഗം വിശദീകരിക്കുന്നതും വീഡിയോയിലുണ്ട്

Update: 2023-03-24 08:24 GMT
Editor : ലിസി. പി | By : Web Desk

നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബറോസ്'.ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ബറോസുമായി പുറത്ത് വരുന്ന ഓരോ വാർത്തകളും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറ്. ബറോസിൽ മോഹൻലാലിന്റെ മകനും നടനുമായ പ്രണവും അഭിനയിക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതിന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ബറോസ് ലൊക്കേഷനിലേതെന്ന് കരുതുന്ന ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

പ്രണവിന് നിർദേശം നൽകുന്ന മോഹൻലാലാണ് വീഡിയോയിലുള്ളത്. പടിക്കെട്ടിറങ്ങിവരുന്ന പ്രണവിന് മോഹൻലാൽ രംഗം വിശദീകരിക്കുന്നതും വീഡിയോയിലുണ്ട്. ടി.കെ രാജീവ് കുമാറിനെയും സ്റ്റിൽഫോട്ടോഗ്രാഫർ അനീഷ് ഉപാസനെയും വീഡിയോയിൽ കാണാം. എന്നാൽ ഈ വീഡിയോ എപ്പോൾ എടുത്തതാണോ എന്നോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. ബറോസ് സിനിമ ചിത്രീകരണം പാക്കപ്പ് ചെയ്ത് പങ്കുവെച്ച ഫോട്ടോയിൽ പ്രണവും ഉണ്ടായിരുന്നു.

Advertising
Advertising
Full View

2019 ഏപ്രിലിലാണ് ബറോസിന്റെ പ്രഖ്യാപനം നടന്നത്. ത്രീഡി ചിത്രമാണ് ബറോസ് എന്നും 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് ഇത് പറയുന്നതെന്നും നേരത്തെ മോഹൻലാൽ തന്നെ വ്യക്തമാക്കിയിരുന്നു. ഏകദേശം 15 മുതൽ 20 ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടെ പുറത്തിറക്കുമെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News