'പ്രണവ് ടൂറൊക്കെ കഴിഞ്ഞെത്തി, പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഈ വർഷം'; വിശാഖ് സുബ്രഹ്മണ്യം

വാലന്റൈൻസ് ഡേ പ്രമാണിച്ച് 'ഹൃദയം' വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നുണ്ട്

Update: 2023-02-14 09:50 GMT
Editor : Lissy P | By : Web Desk

പ്രണവ് മോഹലാൽ ടൂറൊക്കെ കഴിഞ്ഞെത്തിയെന്നും അടുത്തമാസം മുതൽ കഥ കേൾക്കാൻ ഇരിക്കുമെന്നും നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം. പ്രണവിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഈ വർഷം തന്നെ ഉണ്ടാകുമെന്നും വിശാഖ് പറഞ്ഞു. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമ 2024 ൽ താൻ നിർമിക്കുമെന്നും വിശാഖ്  മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ധ്യാൻ ചെയ്യാൻ പോകുന്നചിത്രത്തിന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഈ വർഷം ചിത്രം ചെയ്യാനാണ് പ്ലാനെന്നും വിശാഖ് പറഞ്ഞു. നിലവിൽ പത്തോളം പടങ്ങളിൽ ധ്യാൻ അഭിനയിക്കുന്നുണ്ട്. ഇത് കഴിഞ്ഞിട്ടേ ധ്യാൻ സംവിധാനത്തിലേക്ക് ഇറങ്ങുമെന്ന് വിശാഖ് പറഞ്ഞു. ഈ വർഷം പകുതിയാകുമ്പോൾ പ്രഖ്യാപനമുണ്ടാകും. വിനീത് ശ്രീനിവാസനുമായി ഇനിയും ചിത്രം സംവിധാനം ചെയ്യും.എപ്പോൾ വേണമെങ്കിലും സിനിമ സംഭവിക്കാം.. അഭിനയിക്കുന്നതിന്റെ തിരക്കിലാണ് വിനീത് ഇപ്പോൾ. അത് കഴിഞ്ഞാൽ മാത്രമേ വിനീത് തിരക്കഥ എഴുതാൻ ഇരിക്കൂവെന്നും വിശാഖ് പറഞ്ഞു..

Advertising
Advertising

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് വിശാഖ് സുബ്രഹ്മണ്യം നിർമിച്ച 'ഹൃദയം' സിനിമയിലാണ്  പ്രണവ് മോഹൻലാൽ അവസാനമായി അഭിനയിച്ചത്. 2022ൽ വൻ വിജയമാണ് സിനിമ നേടിയത്. വാലന്റൈൻസ് ഡേ പ്രമാണിച്ച് ഫെബ്രുവരി 14 ന് 'ഹൃദയം' വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നുണ്ട്.




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News