ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ സാറെന്നും കട്ട് പറഞ്ഞാൽ സ്നേഹത്തോടെ മോനെ എന്നും വിളിക്കുന്ന ലാലേട്ടൻ; പൃഥ്വിരാജ്

അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുക വളരെ എളുപ്പമാണ്

Update: 2021-08-18 06:21 GMT

ബ്രോ ഡാഡി എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുകളിലാണ് പൃഥ്വിരാജും മോഹന്‍ലാലും. ലൂസിഫറിന്‍റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ലാലും പൃഥ്വിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബ്രോ ഡാഡി. സംവിധാനത്തിനൊപ്പം ബ്രോ ഡാഡിയില്‍ അഭിനയിക്കുന്നുമുണ്ട് പൃഥ്വി. ഇപ്പോള്‍ ലാലിനെക്കുറിച്ച് പൃഥ്വി പറയുന്ന വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്.

പൃഥ്വിയുടെ വാക്കുകള്‍

അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുക വളരെ എളുപ്പമാണ്. സൗഹൃദത്തിനുമപ്പുറം ഒരു സഹോദരനെ പോലെയാണ് അദ്ദേഹം എനിക്ക്. സെറ്റുകളിൽ പുള്ളി വർക്ക് ചെയ്യുന്ന രീതി എങ്ങനെയാണെന്ന് വന്നു കാണണം. ഷോട്ടിനു തൊട്ടുമുൻപ് അദ്ദേഹം തമാശകൾ പറയുന്നു, മോനേ എന്നു വിളിക്കുന്നു. എന്നാൽ അസിസ്റ്റന്‍റ് വന്ന് ഷോട്ട് റെഡി എന്നു പറഞ്ഞാൽ അദ്ദേഹം നടന്നു ക്യാമറയ്ക്കു മുന്നിലേക്ക് ചെല്ലും, പിന്നെ 'സർ' എന്നാണ് വിളി. ഏതെങ്കിലും ഷോട്ട് എനിക്ക് തൃപ്തി തോന്നിയില്ലെങ്കിൽ വീണ്ടും ചെയ്യണമെന്നാവശ്യപ്പെട്ടാൽ ഓകെ 'സർ' എന്നു പറയും. ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞാൽ, വീണ്ടും അടുത്തു വന്നിരുന്ന് സ്നേഹത്തോടെ മോനേ എന്നു വിളിക്കും. അദ്ദേഹം ജോലി ചെയ്യുന്നത് കാണണം, അത്ഭുതകരമായ അനുഭവമാണ്.

ആന്‍റണി പെരുമ്പാവൂരാണ് ബ്രോ ഡാഡിയുടെ നിര്‍മാണം. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടെതാണ് തിരക്കഥ. മീന, ഉണ്ണി മുകുന്ദന്‍, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, കനിഹ, മുരളി ഗോപി, ജഗദീഷ്, സൌബീന്‍ ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സംഗീതം- ദീപക് ദേവ്, ക്യാമറ-അഭിനന്ദന്‍ രാമാനുജം. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News