അജയ് വാസുദേവും, നിഷാദ് കോയയും വീണ്ടും മലയാളത്തിൽ; അതും അഭിനേതാക്കളായി

'പകലും പാതിരാവും' എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവും, നിഷാദ് കോയയും ഒന്നിക്കുന്നു എന്നതിനേക്കാളുപരി ഇരുവരും ആദ്യമായി മുഴുനീള വേഷത്തിൽ എത്തുന്നതാണ് പ്രത്യേകത.

Update: 2023-03-18 11:55 GMT
By : Web Desk

മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവും പ്രശസ്ത തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയയും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ നിർമ്മിച്ച്, കെ.ഷമീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. ഒരു ജാതി മനുഷ്യൻ എന്ന ചിത്രത്തിന് ശേഷം കെ.ഷമീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

'പകലും പാതിരാവും' എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവും, നിഷാദ് കോയയും ഒന്നിക്കുന്നു എന്നതിനേക്കാളുപരി ഇരുവരും ആദ്യമായി മുഴുനീള വേഷത്തിൽ എത്തുന്നതാണ് പ്രത്യേകത. മാർച്ച് 16ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് 'പ്രൊഡക്ഷൻ നമ്പർ 2' എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് എത്തുന്നത്. ആക്ഷൻ സൈക്കോ ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, തിരുവില്വാമല എന്നിവിടങ്ങളാണ്.

Advertising
Advertising


 


അജയ് വാസുദേവ്, നിഷാദ് കോയ എന്നിവരെ കൂടാതെ ബൈജു എഴുപുന്ന, ജെയിംസ് ഏലിയ, ഷാരൂഖ് ഷമീർ, അഷറഫ് ഗുരുക്കൾ, ഇറാനിയൻ താരം റിയാദ് മുഹമ്മദ്, ഹൈദർഅലി, ജയകൃഷ്ണൻ, ശ്രീയ അയ്യർ, ജീജ സുരേന്ദ്രൻ, ലിജി ജോയ്, കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. പുതുമുഖം കൃഷ്ണ പ്രവീണയാണ് നായിക. ഹരീഷ് എ.വി ഛായാ​ഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജെറിൻ രാജാണ് കൈകാര്യം ചെയ്യുന്നത്. ദിലീപ് കുറ്റിച്ചിറ, സുഹൈൽ സുൽത്താൻ, കെ ഷെമീർ, രാജകുമാരൻ എന്നിവരുടെ വരികൾക്ക് യൂനസിയോ ആണ് സംഗീതം നൽകുന്നത്.

Tags:    

By - Web Desk

contributor

Similar News