''അല്ലു അർജുന് കിട്ടിയത് 50 കോടി, ഫഹദിന് മൂന്ന് കോടി''; 'പുഷ്പ'യിൽ നിന്ന് കോടികൾ വാരി താരങ്ങൾ

ഡിസംബർ 17 നാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്

Update: 2021-12-23 11:22 GMT

അല്ലു അർജുനും രശ്മിക മന്ദാനെയും അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പുഷ്പ. ഡിസംബർ 17 നാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 45 കോടി രൂപയാണ് ആദ്യദിനം ചിത്രം നേടിയത്. എന്നാൽ, കോടികളാണ് ചിത്രത്തിലെ താരങ്ങൾക്ക് പ്രതിഫലമായി ലഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ചിത്രത്തിൽ നായകവേഷമിട്ട അല്ലു അർജുന് 50 കോടിയാണ് പ്രതിഫലമായി ലഭിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. നായികയായെത്തിയ രശ്മിക മന്ദാനെയ്ക്ക് പത്ത് കോടി ലഭിച്ചെന്നും ഒരു റിപ്പോർട്ടിൽ പറയുന്നു. ചിത്രത്തിലെ ഐറ്റം ഡാൻസിന് സാമന്തക്ക് ലഭിച്ചത് ഒന്നരക്കോടി രൂപ. വില്ലൻ കഥാപാത്രം അവതരിപ്പിച്ച സൂപ്പർതാരം ഫഹദ് ഫാസിൽ മൂന്നരക്കോടി പ്രതിഫലമായി കൈപ്പറ്റിയെന്നും റിപ്പോർട്ടുണ്ട്.

ചിത്രത്തിലെ ശക്തയായ കഥാപാത്രത്തെ അവതരിപ്പിച്ച അനസൂയ ഭരദ്വരാജ് പ്രതിദിനം ഒന്നര ലക്ഷമാണത്രെ പ്രതിഫലമായി വാങ്ങിയത്. സംവിധായകൻ സുകുമാറിനു ലഭിച്ചത് 25 കോടിയാണ്. സംഗീത സംവിധായകൻ ദേവിശ്രീ പ്രസാദിന് മൂന്നരക്കോടിയും ലഭിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News