'പ്യാലിക്ക് ആരെയാ ഏറ്റവും ഇഷ്ടം?, ദുല്‍ഖര്‍ സല്‍മാനെ'; മനസ് നിറച്ച് പ്യാലിയുടെ ടീസര്‍

ദുല്‍ഖര്‍ സല്‍മാനെയും മമ്മൂട്ടിയെയും പരാമര്‍ശിക്കുന്ന രസകരമായ സംഭാഷണമാണ് ടീസറിലുള്ളത്

Update: 2022-06-25 01:48 GMT
Editor : Jaisy Thomas | By : Web Desk

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന പ്യാലി എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനെയും മമ്മൂട്ടിയെയും പരാമര്‍ശിക്കുന്ന രസകരമായ സംഭാഷണമാണ് ടീസറിലുള്ളത്.

ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസും അന്തരിച്ച നടന്‍ എന്‍.എഫ് വര്‍ഗീസിന്‍റെ സ്മരണാര്‍ത്ഥമുള്ള എന്‍ എഫ് വര്‍ഗീസ് പിക്‌ചേഴ്സും ചേര്‍ന്നാണ് പ്യാലി നിര്‍മിക്കുന്നത്. സഹോദരബന്ധത്തിന്‍റെ ആഴവും വ്യാപ്തിയും മനോഹരമായി അവതരിപ്പിക്കുന്നതാണ് ചിത്രം. പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ബാര്‍ബി ശര്‍മ്മയാണ് പ്യാലിയായി എത്തുന്നത്. ബബിതയും റിനുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നതും ഇവരാണ്.

Advertising
Advertising

ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിജു സണ്ണിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ദീപു ജോസഫാണ്. പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ഗീവര്‍ തമ്പിയാണ് പ്രൊജക്ട് ഡിസൈനര്‍. കലാസംവിധാനം-സുനില്‍ കുമാരന്‍, സ്റ്റില്‍സ്-അജേഷ് ആവണി, കോസ്റ്റിയൂം-സിജി തോമസ്, മേക്കബ്-ലിബിന്‍ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-സന്തോഷ് രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-അനൂപ് സുന്ദരന്‍, നൃത്ത സംവിധാനം-നന്ദ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു. ചിത്രം ജൂലൈ 8ന് തിയറ്ററുകളിലെത്തും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News