തലൈവര്‍ തലസ്ഥാനത്ത്; പത്തു ദിവസം തിരുവനന്തപുരത്തുണ്ടാകും

ജയ് ഭീം സംവിധായകന്‍ ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രമാണ് തലൈവര്‍ 170

Update: 2023-10-03 08:30 GMT

രജനീകാന്ത് തിരുവനന്തപുരത്ത് എത്തിയപ്പോള്‍

തിരുവനന്തപുരം: നടൻ രജനീകാന്ത് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ഇനി 10 ദിവസം തിരുവനന്തപുരത്തുണ്ടാകും. പുതിയ സിനിമയായ 'തലൈവർ 170'ന്‍റെ ചിത്രീകരണത്തിനാണ് തലസ്ഥാനത്ത് എത്തിയത്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി എന്നിവരും ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. അമിതാഭ് ബച്ചന്‍ ഒഴികെയുള്ളവർ തിരുവനന്തപുരത്തെത്തും.

Advertising
Advertising

ജയ് ഭീം സംവിധായകന്‍ ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രമാണ് തലൈവര്‍ 170. ലൈക്ക പ്രൊഡക്ഷന്‍സാണ് രജനി ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആരൊക്കെയാണെന്നതിലുള്ള ഔദ്യോഗിക പ്രഖ്യാപനം ലൈക പ്രൊഡക്ഷന്‍സ് കഴിഞ്ഞ ദിവസമാണ് നടത്തിയത്.അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

മഞ്ജു രജനിക്കൊപ്പം അഭിനയിക്കുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍.അസുരന്‍ എന്ന ചിത്രത്തില്‍ ധനുഷിനൊപ്പവും തുനിവ് എന്ന സിനിമയില്‍ അജിത്തിനൊപ്പവും മഞ്ജു അഭിനയിച്ചിട്ടുണ്ട്. ഈ രണ്ട് ചിത്രങ്ങളിലെയും നടിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News