നടി സുമലതയുടെ മകന്‍ വിവാഹിതനായി; 80കളിലെ താരങ്ങളുടെ സംഗമവേദിയായി കല്യാണം

തിങ്കളാഴ്ച ബെംഗളൂരുവില്‍ നടന്ന വിവാഹം 80കളിലെ താരങ്ങളെ കൊണ്ടു സമ്പന്നമായിരുന്നു

Update: 2023-06-06 06:48 GMT

സുമലതയുടെ മകന്‍റെ വിവാഹത്തിനെത്തിയ താരങ്ങള്‍

ബെംഗളൂരു: പ്രശസ്ത താരദമ്പതികളായ അംബരീഷിന്‍റെയും സുമലതയുടെയും മകനും കന്നഡ താരവുമായ അഭിഷേക് അംബരീഷ് വിവാഹിതനായി. ഫാഷന്‍ ഡിസൈനറായ അവിവ ബിഡപയാണ് വധു. തിങ്കളാഴ്ച ബെംഗളൂരുവില്‍ നടന്ന വിവാഹം 80കളിലെ താരങ്ങളെ കൊണ്ടു സമ്പന്നമായിരുന്നു.



 

രജനീകാന്ത് ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളാണ് പരമ്പരാഗത രീതിയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. ഉറ്റസുഹൃത്തുക്കളായിരുന്നു രജനിയും അന്തരിച്ച നടന്‍ അംബരീഷും. ഭാര്യ ലതക്കൊപ്പമാണ് രജനി നവദമ്പതികളെ അനുഗ്രഹിക്കാനെത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കന്നഡ താരം യഷ്, കിച്ചാ സുദീപ്, മുന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ, മേഘ്ന രാജ് എന്നിവരും വിവാഹത്തിനെത്തിയിരുന്നു. പതിനായിരത്തിലധികം പേരാണ് ബെംഗളൂരുവില്‍ നടന്ന ആഡംബര വിവാഹത്തില്‍ പങ്കെടുത്തത്.

Advertising
Advertising

സുമലതയുടെ സമകാലീനരായ താരങ്ങളുടെ സാന്നിധ്യമായിരുന്നു വിവാഹത്തിന്‍റെ മറ്റൊരു പ്രത്യേകത. മീന, സുഹാസിനി, നദിയ മൊയ്തു, മേനക സുരേഷ്, രാധിക ശരത്കുമാര്‍,ലിസി, പൂര്‍ണിമ ഭാഗ്യരാജ് എന്നിവര്‍ സുഹൃത്തിന്‍റെ മകനെ ആശിര്‍വദിക്കാനെത്തിയിരുന്നു. അംബരീഷിന്‍റെ ഓര്‍മക്കായി അദ്ദേഹത്തിന്‍റെ വലിയൊരു ഫോട്ടോയും വിവാഹവേദിക്ക് സമീപം വച്ചിരുന്നു. വിവാഹ സല്‍ക്കാരം ജൂണ്‍ 7ന് നടക്കും.

അഞ്ചു വര്‍ഷമായി പ്രണയത്തിലാണ് അഭിഷേകും അവിവയും. കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹനിശ്ചയം. അമര്‍ എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് സിനിമയിലെത്തുന്നത്.




 



Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News