രജനീകാന്ത് ചിത്രം 'അണ്ണാത്തെ'യ്ക്ക് കേരളത്തില്‍ ആവേശ വരവേൽപ്പ്; ആദ്യ പ്രദർശനം കഴിഞ്ഞു

ദീപാവലി ചിത്രം മാത്രമല്ല രജനി ആരാധകർക്ക് അണ്ണാത്തെ, തലൈവർ ആശുപത്രി വിട്ടതിന്‍റെ ആഘോഷംകൂടിയാണ്

Update: 2021-11-04 03:30 GMT
Editor : Nisri MK | By : Web Desk

സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രം 'അണ്ണാത്തെ'യ്ക്ക് എങ്ങും ആവേശ വരവേൽപ്പ്. കേരളത്തിലെ തീയേറ്ററുകളിൽ ആദ്യപ്രദർശനം കഴിഞ്ഞു. ദീപാവലി റിലീസായി എത്തിയ ചിത്രം ആഘോഷമാക്കുകയാണ് രജനി ഫാൻസ്. ചിത്രത്തിന്‍റെ 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' കാണാൻ ആരാധകർ പുലർച്ചെ മുതലേ തിയേറ്ററുകൾക്കു മുൻപിൽ ക്യൂ നിന്ന കാഴ്ചയാണ് തമിഴ്നാട്ടിൽ നിന്നും ലഭ്യമാവുന്നത്.

ദീപാവലി ചിത്രം മാത്രമല്ല രജനി ആരാധകർക്ക് അണ്ണാത്തെ, തലൈവർ ആശുപത്രി വിട്ടതിന്‍റെ ആഘോഷംകൂടിയാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീന,നയൻതാര,കീർത്തി സുരേഷ് തുടങ്ങി വൻ താരനിരയുണ്ട്. കാളിയനെന്ന നാട്ടുപ്രമാണിയുടെ കഥയാണ് ചിത്രം പങ്കുവെക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ഫാമിലി എന്‍റർടെയ്‌നറാണ് ചിത്രം എന്നാണ് സൂചന.

Advertising
Advertising

അണ്ണാത്തെ തമിഴ്‌നാട്ടിൽ 650ലധികം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. യു/എ സെൻസർ ചെയ്ത ചിത്രത്തിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂർ 43 മിനിറ്റാണ്. തമിഴ്‌നാട്ടിലെ സിനിമാ തിയേറ്ററുകൾ 100% സീറ്റിംഗ് കപ്പാസിറ്റി പുനഃരാരംഭിച്ചതിനാൽ 18 മാസത്തിനു ശേഷം ആരാധകർ മുഴുവൻ സീറ്റുകളിൽ ഇരുന്നുകൊണ്ട് തിയേറ്ററുകളിൽ ഒരു സിനിമ ആസ്വദിക്കുന്ന സന്തോഷത്തിൽക്കൂടിയാണുള്ളത്.

Full View

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News