'തന്റെ നഗ്നദൃശ്യങ്ങൾ 47 ലക്ഷം രൂപയ്ക്ക് വിറ്റു'; മുൻ ഭർത്താവിനെതിരെ വീണ്ടും ആരോപണവുമായി രാഖി സാവന്ത്

താൻ ആദിലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിൽ തെളിവ് കാണിക്കാനും രാഖി വെല്ലുവിളിച്ചു

Update: 2023-08-23 07:03 GMT

മുൻ ഭർത്താവ് ആദിൽ ദുറാനിക്കെതിരെ വീണ്ടും ആരോപണവുമായി ബിഗ്‌ബോസ് താരവും ബോളിവുഡ് നടിയുമായ രാഖി സാവന്ത്. ആദിൽ തന്റെ നഗ്നചിത്രങ്ങൾ 47 ലക്ഷം രൂപയ്ക്ക് വിറ്റുവെന്നും തന്നെ ആദിൽ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും രാഖി ആരോപിച്ചു.

"ബാത്‌റൂമിൽ കുളിക്കാൻ ചെയ്തപ്പോഴാണ് ആദിൽ വീഡിയോകൾ ഷൂട്ട് ചെയ്തത്. ഇത്തരത്തിൽ ഒരുപാട് വീഡിയോകളുണ്ട്. 47 ലക്ഷം രൂപയ്ക്ക് ദുബൈയിൽ ആണിത് വിറ്റത്. വിവാഹത്തിന് ശേഷം ആദിൽ ബലാത്സംഗം ചെയ്യുകയായിരുന്നു. വീഡിയോസ് പുറത്തെത്തിയാൽ ഞാൻ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ഞാൻ പിന്നെങ്ങനെ ആളുകളുടെ മുഖത്ത് നോക്കും?" രാഖി ചോദിച്ചു.

Advertising
Advertising

വിവാഹേതര ബന്ധമുൾപ്പടെ രാഖി ഉന്നയിച്ച ആരോപണങ്ങളിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 7ന് ആദിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയ ആദിൽ രാഖിക്കെതിരെ വധഭീഷണി ഉൾപ്പടെ നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണിപ്പോൾ ആദിലിനെതിരെ രാഖിയുടെ ആരോപണങ്ങൾ. പ്രത്യേക വാർത്താ സമ്മേളനം വിളിച്ചു ചേർത്താണ് രാഖി ആദിലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. താൻ ആദിലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിൽ തെളിവ് കാണിക്കാനും രാഖി വെല്ലുവിളിച്ചു.

വിവാഹത്തിന് ശേഷം ആദിൽ തന്നെ നിരവധി തവണ ശാരീരികോപദ്രവം ഏൽപ്പിച്ചതായാണ് രാഖി ആരോപിക്കുന്നത്.

എന്നാൽ രാഖിയെ വിശ്വസിച്ചതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്നാണ് ആരോപണങ്ങളോട് ആദിലിന്റെ മറുപടി. രാഖ് മുൻ ഭർത്താവുമായി ബന്ധം വെച്ചു പുലർത്തുന്നതായി കണ്ടെത്തുകയും പ്രശ്‌നങ്ങൾ ഒഴിവാക്കാൻ വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നുവെന്നുമാണ് ആദിലിന്റെ ആരോപണം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News