ആരോപണങ്ങൾക്ക് പിന്നാലെ പരാതി നൽകി രാഖി സാവന്ത്: ആദിൽ ഖാൻ അറസ്റ്റിൽ

മുംബൈ ഓഷിവാര പൊലീസ് ആണ് ആദിൽ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്

Update: 2023-02-07 12:02 GMT

മുംബൈ: ഏറെ വിവാദങ്ങൾക്ക് വഴി വച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ ബോളിവുഡ് നടിയും ബിഗ്‌ബോസ് താരവുമായ രാഖി സാവന്തിന്റെ പരാതിയിൽ ഭർത്താവ് ആദിൽ ഖാൻ അറസ്റ്റിൽ. മുംബൈ ഓഷിവാര പൊലീസ് ആണ് ആദിൽ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന്റെ കാരണമെന്തെന്ന് വ്യക്തമല്ല.

കഴിഞ്ഞ ദിവസമാണ് ആദിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഖി രംഗത്തെത്തിയത്. ക്യാൻസർ ബാധിതയായി ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം രാഖിയുടെ അമ്മ മരിച്ചിരുന്നു. അമ്മയുടെ മരണത്തിന് കാരണം ആദിലാണെന്നായിരുന്നു രാഖിയുടെ ആരോപണം. തന്റെ പണമത്രയും ആദിൽ കൈക്കലാക്കിയെന്നും അമ്മയുടെ ശസ്ത്രക്രിയയ്ക്കുള്ള പണം പോലും നൽകിയില്ലെന്നും രാഖി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നെ ഉപദ്രവിക്കാറുണ്ടെന്നും ഗുരുതര ആരോപണമുന്നയിച്ചു.

Advertising
Advertising

കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹവാർത്ത പുറത്തെത്തിയെങ്കിലും വിവാഹം കഴിഞ്ഞിട്ടില്ല എന്ന് ആവർത്തിച്ചിരുന്ന രാഖി പിന്നീട് വിവാഹം നടന്ന കാര്യം മറച്ചു വയ്ക്കാൻ ആദിൽ നിർബന്ധിച്ചതായി ആരോപിച്ചും രംഗത്തെത്തിയിരുന്നു. 

ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ ആദിലിനെ അറസ്റ്റ് ചെയ്ത വാർത്തയെത്തിയിരിക്കുന്നത്. അറസ്റ്റ് വിവരം രാഖി തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുകയും ചെയ്തു. ആദിൽ തന്റെ ജീവിതം നശിപ്പിച്ചുവെന്നും മറ്റൊരു സ്ത്രീയുമായി ചേർന്ന് തന്നെ വഞ്ചിച്ചുവെന്നുമാണ് രാഖി ആവർത്തിക്കുന്നത്. 

തന്റെ വിവാഹജീവിതം അപകടത്തിലാണെന്ന് കഴിഞ്ഞ ദിവസം രാഖി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ദാമ്പത്യജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും വിവാഹം ഒരിക്കലും ഒരു തമാശയല്ലെന്നുമായിരുന്നു നടി പറഞ്ഞത്.

ഇതിനിടെ സഹതാരം ഷെർലിൻ ചോപ്ര നൽകിയ പരാതിയിൽ അടുത്തിടെ മുംബൈ പൊലീസ് രാഖിയെ കസ്റ്റഡിയിലെടുത്തിരുന്നു. നവംബറില്‍ നടന്ന പത്രസമ്മേളനത്തില്‍ തന്‍റെ വീഡിയോ രാഖി അനുവാദമില്ലാതെ പ്രദര്‍ശിപ്പിക്കുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News