തെലുങ്ക് നടന്‍ രാംചരണിനും ഉപാസനക്കും പെണ്‍കുഞ്ഞു പിറന്നു

ചൊവ്വാഴ്ച പുലർച്ചെയാണ് കുഞ്ഞ് ജനിച്ച വിവരം ആശുപത്രി ബുള്ളറ്റിനിലൂടെ അറിയിച്ചത്

Update: 2023-06-20 06:50 GMT

രാംചരണ്‍/ഉപാസന

ഹൈദരാബാദ്: തെലുങ്കു താരം രാംചരണിനും ഉപാസന കൊണ്ടേലക്കും പെണ്‍കുഞ്ഞു പിറന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വച്ചാണ് ഉപാസന കുഞ്ഞിന് ജന്‍മം നല്‍കിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് കുഞ്ഞ് ജനിച്ച വിവരം ആശുപത്രി ബുള്ളറ്റിനിലൂടെ അറിയിച്ചത്.

“2023 ജൂൺ 20-ന് ഹൈദരാബാദ് ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയില്‍ വെച്ച് ഉപാസന കാമിനേനിക്കും രാം ചരണിനും ഒരു പെൺകുഞ്ഞ് ജനിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.'' ബുള്ളറ്റിനില്‍ പറയുന്നു. 2022 ഡിസംബറിലാണ് ഉപാസന ഗര്‍ഭിണിയായ വിവരം രാംചരണ്‍ അറിയിക്കുന്നത്.''" ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്തോടെ, ഉപാസനയും രാം ചരണും ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു എന്ന കാര്യം പങ്കുവെക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. സ്നേഹത്തോടും നന്ദിയോടും കൂടെ സുരേഖയും ചിരഞ്ജീവിയും കൊണിദെലിയും ശോഭനയും അനിൽ കാമിനേനിയും'' എന്നാണ് കുഞ്ഞിന്‍റെ വരവറിയിച്ചുകൊണ്ട് രാംചരണ്‍ കുറിച്ചത്. പേരക്കുട്ടിയെ പ്രതീക്ഷിക്കുന്ന കാര്യം കഴിഞ്ഞ വർഷം ഡിസംബറിൽ രാമിന്‍റെ പിതാവും  നടനുമായ ചിരഞ്ജീവി പങ്കുവെച്ചിരുന്നു.

Advertising
Advertising

2012 ജൂണ്‍ 14നായിരുന്നു രാംചരണിന്‍റെയും ഉപാസനയുടെയും വിവാഹം. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞു പിറക്കുന്നത്. ശങ്കറിന്‍റെ വരാനിരിക്കുന്ന ആക്ഷൻ ചിത്രമായ 'ഗെയിം ചേഞ്ചറി'ന്‍റെ തിരക്കിലാണ് രാംചരണ്‍. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലാണ് ഗെയിം ചേഞ്ചർ പുറത്തിറങ്ങുന്നത്.എസ് ജെ സൂര്യ, ജയറാം, അഞ്ജലി, ശ്രീകാന്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം ഈ വർഷം റിലീസ് ചെയ്യുമെന്നാണ് സൂചന.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News