ക്ലിൻ കാര കൊനിഡെല; രാംചരണിന്‍റെ കുഞ്ഞിന് പേരിട്ടു, സ്വര്‍ണത്തൊട്ടില്‍ സമ്മാനിച്ച് അംബാനി കുടുംബം

കുട്ടിയുടെ പേരിടല്‍ ചടങ്ങിന്‍റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്

Update: 2023-07-01 03:31 GMT

പേരിടല്‍ ചടങ്ങില്‍ നിന്ന് 

ഹൈദരാബാദ്: തെലുങ്ക് താരം രാംചരണിന്‍റെയും ഉപാസനയുടെയും കുഞ്ഞിന് 'ക്ലിൻ കാര കൊനിഡെല' എന്ന് പേരിട്ടു. കുട്ടിയുടെ പേരിടല്‍ ചടങ്ങിന്‍റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ജൂണ്‍ 20നാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്.

"ചെഞ്ചു ആദിവാസി ദേവതയായ ഭൗരമ്മ ദേവിയുടെ അനുഗ്രഹത്തോടെ ഞങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട ചെറുമകൾ ക്ലിൻ കാര കൊനിഡേലയെ പരിചയപ്പെടുത്തുന്നു.ലളിതാ സഹസ്രനാമത്തിൽ നിന്ന് എടുത്ത ഈ പേര് ആത്മീയ ഉണർവ് നൽകുന്ന ഒരു പരിവർത്തനാത്മകവും ശുദ്ധീകരണവുമായ ഊർജ്ജത്തെ സൂചിപ്പിക്കുന്നു'' രാംചരണിന്‍റെയും ഉപാസനയുടെയും മാതാപിതാക്കള്‍ കുറിച്ചു.

Advertising
Advertising

അതേസമയം ചിരഞ്ജീവിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ശതകോടീശ്വരന്‍ മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയും ചേര്‍ന്ന് ഒരു കോടിയുടെ സ്വര്‍ണ തൊട്ടില്‍ കുഞ്ഞിന് സമ്മാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഉപാസനയുടെ വീട്ടില്‍ വച്ചു നടന്ന പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരുവരും എത്തിയിരുന്നു.

ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വച്ചാണ് ഉപാസന കുഞ്ഞിന് ജന്‍മം നല്‍കിയത്.2012 ജൂണ്‍ 14നായിരുന്നു രാംചരണിന്‍റെയും ഉപാസനയുടെയും വിവാഹം. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞു പിറക്കുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News